എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കൊറോണ മഹാമാരിയായി ......... .

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മഹാമാരിയായി ......... .
  മഹാമാരി എന്നത് നിസ്സാരമായി ഉപയോഗിക്കേണ്ട പദമല്ലെന്ന മുന്നറിയിപ്പോടെയാണ് ഡബ്ല്യൂഎച്ച്ഒ മേധാവിയുടെ പ്രഖ്യാപനംലോകം മുഴുവൻ പടർന്നുപിടിക്കുന്ന കൊറോണവൈറസ് (കൊവിഡ്19)നെ ലോകാരോഗ്യ സംഘടന (ഡബ്ലൂഎച്ച്ഒ) മഹാമാരി (Pandemic) ആയി പ്രഖ്യാപിച്ചു. രണ്ടാഴ്ച കൊണ്ട് ചൈനയ്ക്ക് പുറത്ത് 13 മടങ്ങാണ് രോഗവ്യാപനമെന്ന് ഡബ്ലൂഎച്ച്ഒ മേധാവി ഡോ ടെഡ്രോസ് അഥാനൊം ഗെബ്രെബസസ് പറഞ്ഞു. അത്യന്തം ആശങ്കപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങിൽ ഒരേസമയം പടർന്നു പിടിക്കുന്ന രോഗങ്ങളെയാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കാറ്. ലോകമെമ്പാടുമായി  രണ്ടു  ലക്ഷത്തിലധികംപേർ കൊറോണ പിടിപെട്ട് ഇതിനകം മരിച്ചു. 

'ലോകാരോഗ്യ സംഘടന മുഴുവൻ സമയവും സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. അപകടരമായ രീതിയിലുള്ള കൊറോണയുടെ വ്യാപനം ആശങ്കപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ കൊവിഡ്19നെ മഹാമാരിയായി പ്രഖ്യാപിക്കുന്നു.' ഡബ്ല്യൂ എച്ച് ഒ മേധാവി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ലോകം മുഴുവൻ പടർന്നുപിടിക്കുന്ന കൊറോണവൈറസ് (കൊവിഡ്19)നെ ലോകാരോഗ്യ സംഘടന (ഡബ്ലൂഎച്ച്ഒ) മഹാമാരി (Pandemic) ആയി പ്രഖ്യാപിച്ചു. രണ്ടാഴ്ച കൊണ്ട് ചൈനയ്ക്ക് പുറത്ത് 13 മടങ്ങാണ് രോഗവ്യാപനമെന്ന് ഡബ്ലൂഎച്ച്ഒ മേധാവി ഡോ ടെഡ്രോസ് അഥാനൊം ഗെബ്രെബസസ് പറഞ്ഞു. അത്യന്തം ആശങ്കപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങിൽ ഒരേസമയം പടർന്നു പിടിക്കുന്ന രോഗങ്ങളെയാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കാറ്. ലോകമെമ്പാടുമായി 4,300 പേർ കൊറോണ പിടിപെട്ട് ഇതിനകം മരിച്ചു.  'ലോകാരോഗ്യ സംഘടന മുഴുവൻ സമയവും സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. അപകടരമായ രീതിയിലുള്ള കൊറോണയുടെ വ്യാപനം ആശങ്കപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ കൊവിഡ്19നെ മഹാമാരിയായി പ്രഖ്യാപിക്കുന്നു.' ഡബ്ല്യൂ എച്ച് ഒ മേധാവി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

     ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ഇപ്പോൾ ലോകമെങ്ങുമായി 319,711 പേരെ രോഗികളാക്കിയിട്ടുണ്ട്. മഹാമാരി എന്നത് നിസ്സാരമായി ഉപയോഗിക്കേണ്ട പദമല്ലെന്ന മുന്നറിയിപ്പോടെയാണ് ഡബ്ല്യൂഎച്ച്ഒ മേധാവിയുടെ പ്രഖ്യാപനം. യുക്തിരഹിതമായി ഉപയോഗിച്ചാൽ അനാവശ്യഭയം സൃഷ്ടിക്കപ്പെടും. മഹാമാരിയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇപ്പോൾ തുടരുന്ന പ്രതിരോധ സംവിധാനങ്ങൾ കൂടുതൾ ശക്തിപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു. 

കൊറോണ വൈറസ് കാരണം ഇതിന് മുമ്പ് മഹാമാരി പ്രഖ്യാപിക്കേണ്ടിവന്നിട്ടില്ല. നിയന്ത്രിക്കാൻ കഴിയുന്നതാണ് മഹാമാരികളെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

കൃഷ്ണജിത്ത്
9.B എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം