എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കൊറോണ കുറേ ഭാവനകളും പ്രവചനങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കുറേ ഭാവനകളും പ്രവചനങ്ങളും
രാവിലെ മുതൽ രാത്രി വരെ  പത്ത്  തവണയെങ്കിലും നമ്മൾ കൊറോണ എന്ന് ഇപ്പോൾ  കേൾക്കാറുണ്ട്.  ഇത്  തടയാനുള്ള പ്രചാരണങ്ങൾക്ക് ഒപ്പം  നിരവധി കെട്ടുകഥകളും  കൊറോണയെ ചുറ്റിപ്പറ്റി കേൾക്കാം. ബിയർ കൊറോണ, ബിയർ  വൈറസ്  എന്നൊക്കെ അറിയപ്പെടുന്ന കൊറോണ എക്സ്ട്രക്ക്  ശരിക്കുള്ള  രോഗം പരത്തുന്ന പുതിയ കൊറോണ വൈറസുമായി യാതൊരു ബന്ധവുമില്ല. എന്നാൽ ആളുകൾ ഗൂഗിളിൽ ഈ ബിയറിനെ കുറിച്ച് ഒരുപാട് തിരഞ്ഞിടുണ്ട് എന്നാണ് ഗൂഗിൾ ട്രെൻഡ് കണക്കുകൾ സൂചിപ്പിക്കുന്നത്
                           എന്നാൽ കൊറോണയ്ക്ക്  ആ പേര് ലഭിച്ചത്  ബിയറിന്റെ  പേരിൽ നിന്നല്ല. സാധാരണയായി  വൈറസിന്റെ പേരും അത് പരത്തുന്ന അസുഖത്തിന്റെ  പേരും എങ്ങനെയുണ്ടായി എന്ന് അന്വേഷിക്കുന്നത് സ്വാഭാവികം.  SARS, MERS, COVID-19 തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ഒരു കൂട്ടം വൈറസുകളെ സൂചിപ്പിക്കുന്ന പദമാണ് കൊറോണ വൈറസ്. ശാസ്ത്ര നാമങ്ങൾ പൊതുവെ  ലാറ്റിൻ  ഭാഷയിൽ  നിന്നാണ് എടുക്കുന്നത്. കൊറോണ എന്നതും ലാറ്റിൻ പദമാണ്. കീരിടം എന്നാണ് വാക്കിന്റെ അർത്ഥം. മൈക്രോസ്കോപിലൂടെ നോക്കുമ്പോൾ വൈറസിനെ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ഈ പേര് ലഭിച്ചത്. കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗം ആയതിനാൽ ഇതിനെ ആദ്യം നോവൽ കൊറോണ വൈറസ് എന്നാണ് വിളിച്ചിരുന്നത്. ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടന COVID-19 എന്ന പുതിയ പേര് നൽകി. കൊറോണ വൈറസ് കൊണ്ട്  ഉണ്ടാകുന്ന ആദ്യ രോഗമല്ല, കൊവിഡ് -19 എന്നതും കൂടെ ഓർമ്മിക്കണം.
                CO എന്നത് കൊറോണയെ സൂചിപ്പിക്കുന്നു. VI വൈറസിനെയും D എന്നാത് രോഗം [ Disease ‍] എന്നതിനേയും അർത്ഥമാക്കുന്നു. 19 എന്നത്  ഈ രോഗം ഉണ്ടായ വർഷമായ 2019 നെ സൂചിപ്പിക്കുന്നു.
       

ലോകത്തിന്റെ  മുഴുവൻ ശ്രദ്ധ തിരിക്കുന്ന വിഷയങ്ങൾക്ക് ചുറ്റും ഗൂഢാലോചന സിദ്ധാന്തങ്ങൾ  ഉണ്ടാകുന്നത്  സാധാരണമാണ്. ഇപ്പോൾ ഇതാ  കൊ റോണ വൈറസിനെ ചുറ്റിപ്പറ്റി അതുപോലൊന്ന് സോഷ്യൽ മീഡിയകളിൽ  നിറയുകയാണ്. അമേരിക്കൻ എഴുത്തുകാരി സിൽവിയ ബ്രൗൺ കൊറോണ എന്ന അസുഖത്തിന്റെ  വരവ് നേരത്തെ പ്രവചിച്ചിരുന്നു എന്നാണ് വാദം. സൈക്കിക്ക് സിൽവിയ ബ്രൗൺ എന്നാണ് വിദേശ മാധ്യമങ്ങൾ സിൽവിയയെ വിശേഷിപ്പിക്കുന്നത്. 2008 ൽ എഴുതിയ എൻഡ്  ഓഫ് ദി ഡേയ്സ് : പ്രഡിക്ഷൻ ആൻഡ്  അൻഢ്  പ്രൊഫൈസസ് എബൗട്ട് ദി എൻഡ്  ഓഫ് ദി വേൾ‍‍ഡ് എന്ന പുസ്തകത്തിലാണ് കൊറോണയെ സൂചിപ്പിക്കുന്ന വാക്കുകൾ ഉള്ളത്.

2020 ഓടെ ന്യൂമോണിയ പോലുള്ള അസുഖം ലോകമെമ്പാടും വ്യാപിക്കും, അത് ശ്വാസകോശത്തേയും ബ്രൊങ്കൈൽ ട്യൂബുകളേയും ബാധിക്കും. അന്ന് വരെയുള്ള എല്ലാ ചികിത്സാ രീതികളേയും അത് ചെറുക്കുമെന്നും സിൽവിയ യുടെ ഭാവനാലോകം വിവരിക്കുന്നു.  വന്നത് പോലെ തന്നെ രോഗം  അവസാനിക്കും. എന്നാൽ പത്ത് വർഷങ്ങൾക്ക് ശേഷം രോഗം വീണ്ടും വരും അത് കഴി‍ഞ്ഞാൽ പിന്നെ ഒരിക്കലും വരില്ലെന്നും സിൽവിയയുടെ ഭാവനാലോകം പ്രവചിക്കുന്നു.

രമ്യാ രാജ് .R S
9 B എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം