എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കൈവിടാതിരിക്കാൻ കൈ കഴുകൂ........

Schoolwiki സംരംഭത്തിൽ നിന്ന്
കൈവിടാതിരിക്കാൻ കൈ കഴുകൂ........
 ലോക വ്യാപകമായി കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കുന്നതിനായി ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിക്ഷന്റെ സഹകരണത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ കേരളം ഏറ്റെടുത്തു .ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ച ക്യാമ്പയിൻ വളരെ വേഗമാണ് കേരളത്തിലെ എല്ലാ മേഖലകളിലുമുള്ള വ്യക്തികൾ ഏറ്റെടുത്തു.

മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം മന്ത്രിമാരും ജനപ്രതിനിധികളും വിവിധ മേഖലകളിലുള്ളവരും ക്യാമ്പയിൻ ഏറ്റെടുത്തു. സിനിമ താരങ്ങളായ മമ്മൂട്ടി, മഞ്ജു വാര്യർ, ടോവിനോ തോമസ്, ജയറാം, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബൻ, അനുശ്രീ, ഐശ്വര്യ ലക്ഷ്മി, രഞ്ജി പണിക്കർ, വിനീത് ശ്രീനിവാസൻ, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയ നീണ്ട നിരയാണ് ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായയത്. എല്ലാ മാധ്യമങ്ങളും ബ്രേക്ക് ദ ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക ബോധവത്ക്കരണം നടത്തി വരുന്നു. മാധ്യമ പ്രവർത്തകർ, കുടുംബശ്രീ, വിദ്യാർത്ഥി-യുവജന സംഘടനകൾ, എൻ.എസ്.എസ്., സർവീസ് സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവരെല്ലാം ബ്രേക്ക് ദ ചെയിൻ ഏറ്റെടുത്തിട്ടുണ്ട്. ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേർന്ന് കിയോസ്‌കുകൾ സ്ഥാപിച്ചു . സെക്രട്ടറിയേസ്റ്റിലും ഇത്തരം കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ഇടയിലും വലിയ സ്വീകാര്യതയാണ് ഈ കിയോസ്‌കുകൾക്ക് ലഭിക്കുന്നത്. കോവിഡ് 19 പടർന്നു പിടിക്കാതിരിക്കാൻ ജാഗ്രതയുടെ ഭാഗമായാണ് ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ആരംഭിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഒരാളിൽ നിന്നും മറ്റുപലരിലേക്ക് എന്ന ക്രമത്തിൽ കണ്ണികളായാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. ഈ കണ്ണികളെ പൊട്ടിക്കുകയാണ് ലക്ഷ്യം. ഹസ്തദാനം പോലെ സ്പർശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകൾ ഒഴിവാക്കുക. നിശ്ചിത അകലം പാലിക്കേണ്ടതാണ്. മുഖം, മൂക്ക്, കണ്ണുകൾ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടേണ്ടതും ഇടയ്ക്കിടെ കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്. വീടുകളിലോ സ്ഥാപനങ്ങളിലോ എത്തിയാൽ ഉടൻ കൈകൾ കഴുകേണ്ടത് ശീലമാക്കണം. അശുദ്ധിയോടെ കൈ ഒരിക്കലും മുഖം, കണ്ണ്, മൂക്ക്, വായ് ഇവ സ്പർശിക്കരുത്. നിരീക്ഷണത്തിലുള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങരുത്. ഇങ്ങനെ എല്ലാവരും ഒറ്റക്കെട്ടായി ഈ കണ്ണികളെ പൊട്ടിച്ചാൽ കോവിഡ് 19നെ ഫലപ്രദമായി പ്രതിരോധിക്കാം .........

നിഖിൽ കുമാർ .P
9.B എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം