എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/ മാലിന്യ സംസ്കരണം നമ്മുടെ കടമ (ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യ സംസ്കരണം നമ്മുടെ കടമ


വലിച്ചെറിയരുതേ......
വീടിനുള്ളിലെ ശുചിത്വത്തിനും ശരീര ശുചിത്വത്തിനും നാം വിട്ടുവീഴ്ച ചെയ്യാറില്ല. എന്നാൽ വീട്ടിൽനിന്ന് പരിസരത്തേക്കു൦ മറ്റുള്ളവരുടെ പുരയിടങ്ങളിലേക്കും റോഡിലേക്കും പൊതു വഴിയിലേക്ക് മാലിന്യം വലിച്ചെറിയാൻ നമുക്ക് ഒരു മടിയുമില്ല. വീടിനുള്ളിലെ അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി നിരത്തിലും പൊതു ജലാശയങ്ങളിലും വലിച്ചെറിയുന്നത് നിത്യകാഴ്ചയാണ്. മാലിന്യങ്ങൾ അതുണ്ടാക്കുന്ന ഉറവിടങ്ങളിൽ തന്നെ സംസ്കരിച്ചാൽ ഈ മാലിന്യത്തെ സമ്പത്ത് ആക്കി മാറ്റാൻ കഴിയും.

 *ജൈവകൃഷിക്ക് മാലിന്യം*
ഓരോ വീട്ടിലും ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പ് പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. വിഷരഹിത വിളവിനോടൊപ്പം വീടുകളിലും കൃഷിയിടങ്ങളിലും ജൈവമാലിന്യ സംസ്കരണ യൂണിറ്റുകൾ ഒരുക്കാൻ കൃഷി വകുപ്പ് സഹായം നൽകുന്നുണ്ട്. കൃഷിവകുപ്പിന് സഹായത്തോടെ ഓരോ വീട്ടിലും ഓരോ ജൈവമാലിന്യ സംസ്കരണ യൂണിറ്റും ജൈവകൃഷി യൂണിറ്റും ഉണ്ടാക്കാം. ഇതുവഴി വീടിനൊപ്പം പരിസരവും ശുചിയായി സൂക്ഷിക്കാനും വിഷ രഹിത പച്ചക്കറി ഉൽപാദിപ്പിക്കാനും കഴിയും

                                   
                                            

 

സിയാന സിയാദ്
XI എം.കെ.എ.എം.എച്ച്.എസ്.എസ്. പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം