എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ  1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.

എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും എന്ന ആനുകുല്യങ്ങളും അതു ഭാവിക്കനുള്ള അവകാശവും സ്വാതന്ത്രവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ  കാതൽ പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെത്തിരെയും വനനശീകരണത്തിനെത്തിനെതിരായും പ്രവൃത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം .ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുക ആവശ്യമാണ്. 

നഗരങ്ങളെല്ലാം മലീനികരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങയിരിക്കുന്നു കൂടുതൽ ആളുകൾ നഗര ങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.അതോടോപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരികയാണ്. മനുഷ്യവംശത്തെ തന്നെകോന്നോടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു . സാമൂഹികവും സംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ ചലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. അതു കോണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകാ രമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.

പ്രകൃതിയിലെ പല പരിസ്ഥിതി പ്രശ്നങ്ങൾ നമ്മൾ തനെ അറിഞ്ഞുകോണ്ടും അറിയതെയും വരുത്തിവെയ്ക്കുന്നു ഭുമിയിലെ ചുടിന്റെ വർദ്ധന കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ .സാമൂഹികവും സംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ ചലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. അതു കോണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകാ രമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്  . ഭുമിയിലെ ചുടിന്റെ വർദ്ധന കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഉപയോഗ ശൂന്യമായ മരുഭുമികളുടെ വർദ്ധന ശുധ ജലക്ഷാമം ജൈ വൈവിദ്ധ്യ ശോഷണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ നമ്മെ അലട്ടുന്ന. പണ്ട് ഇതിന്റെയെല്ലാം ഓരോ കാരാണങ്ങൾ അറിഞ്ഞാലും നമ്മെ ആർഭാടത്തിലേക്ക് നയിക്കുന്ന പണത്തിനു വേണ്ടിയും മറ്റും നാം ഇത് അറിയില്ലെന്നു നടിക്കുന്നു .

കാർത്തിക നിഷാദ്
9 B എം.കെ.എൻ.എം.എച്ച്.എസ്.എസ്.കുമാരമംഗലം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം