എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/അക്ഷരവൃക്ഷം/എന്റെ നഷ്ടപ്പെട്ട 19 -ാം ജന്മദിനം@2020

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നഷ്ടപ്പെട്ട 19 -ാം ജന്മദിനം@2020

എല്ലാവർക്കും സുഖമാണോ ? ഒരു മഹാമാരിയെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് നിങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണ് .എന്നാൽ ഞാൻ ദുഖിതനാണ്. കാരണം ഇതിനെല്ലാം സൂത്രശാലിയായ കൊറോണ ആണ് ഞാൻ .ഒരു പത്തൊമ്പതു വയസ്സുകാരി കൊറോണ വൈറസ്. ഈ കഥ എന്റെ താണ്.

സൃഷ്ടികളുടെ മകുടമായ മനുഷ്യന്റെ ഉന്മൂലനത്തിന് ആയാണ് ഞാൻ പിറവികൊണ്ടത്. മനുഷ്യന്റെ അതിപ്രസരം മൂലം ദൈവം എന്നെ അയച്ചത് ആണോ എന്ന് സംശയം ഇല്ലാതില്ല. അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കാം 

ചൈനയിലെ വുഹാനിൽ ഞാനെന്റെ ആധിപത്യമുറപ്പിച്ചു. എങ്ങനെയാണെന്ന് അല്ലേ? വവ്വാലിൽ നിന്നും ഈനാംപേച്ചി വഴി മനുഷ്യനിലേക്ക് ഇതായിരുന്നു എന്റെ ലക്ഷ്യം. അത് കുടികൊള്ളുക തന്നെ ചെയ്തു.അവിടുന്ന് പല പല ദേശങ്ങളിലേക്ക്. ഓരോ നഗരങ്ങളിലും പ്രധാന റോഡുകളിലും എന്റെ സ്വൈരവിഹാരം ആയിരുന്നു .എന്ത് രസമായിരുന്നു .മനുഷ്യന്മാർ ഇല്ലാത്ത സ്ഥലങ്ങൾ എനിക്ക് വല്ലാതെ ഇഷ്ടമായി. മണ്ടന്മാരായ മനുഷ്യൻ എന്ന് തന്നെ പറയട്ടെ. ജലദോഷവും ന്യൂമോണിയ ലക്ഷണങ്ങൾ എല്ലാം അവർ നിസ്സാരമായി എടുത്തു. മനുഷ്യൻ എന്തിനും കരുത്തുള്ള പ്രകൃതിയെ ചൂഷണം ചെയ്യുന്നത് പോലെ ഞാൻ തിരിച്ച് ഒന്നും ചെയ്യില്ല എന്ന വിശ്വാസത്തിന് അഹങ്കാരികളായി. ഞാൻ ഉണ്ടോ വിടുന്നു. അവിടെയാണ് ഞാൻ എന്റെ കരുക്കൾ നീക്കിയത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകർന്ന് മരണനിരക്ക് വർധനവിനും കാരണമായി. 

ഒരു തരത്തിൽ മനുഷ്യൻ ഇതിന് സഹായിച്ചു എന്ന് പറയാം. യൂറോപ്യൻ രാജ്യങ്ങളിലെ ഹസ്തദാനം പോലുള്ള സംസ്കാരം എനിക്ക് കൂട്ടായി. ആതുര സേവന മേഖലകളെ മുതലാളിത്ത രാജ്യങ്ങൾ ലാഭത്തിനായി ഉപയോഗപ്പെടുത്തി. എന്റെ ശക്തിയിൽ ഭയപ്പെട്ട് അവർ പ്രതിരോധ മാർഗങ്ങൾ തേടി. മുറിക്കുള്ളിൽ അടച്ചിരുന്നു .നഗരങ്ങൾ നിശ്ചലമായപ്പോഴേക്കും ഞാൻ ആണ് ലോകത്തെ കിരീടം വയ്ക്കാത്ത അവകാശി എന്ന് തോന്നി. ലോകം എന്റെ കീഴിൽ എത്താൻ ഏതാനും നാളുകൾ മാത്രം. 

മരണസംഖ്യ ഇരട്ടിക്കുമ്പോഴാണ് എന്റെ ശ്രദ്ധയിൽ മറ്റൊരുകാര്യം പെട്ടത് .കേട്ടുകേൾവിയുള്ള ദൈവത്തിന്റെ സ്വന്തം നാട് കേരളം .കൊച്ചു കേരളത്തിൽ വൈറസ് വ്യാപനം കുറയുന്നു .ശുചിത്വവും ജാഗ്രതയും സാമൂഹിക അകലവും അവർ ആയുധമാക്കി. മലയാളികളുടെ നെഞ്ചുറപ്പ് അതെനിക്കൊരു തിരിച്ചടിയായി. ലോകത്തെ ആരോഗ്യ മേഖലയുടെ പ്രവർത്തനം എന്നെ പുറകോട്ടു വലിച്ചു .കൂടാതെ വുഹാൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി .അഹങ്കാരം എന്ന വികാരത്തിൽ നിന്ന് ഭയത്തിലേക്ക് ഞാൻ ചുവടെ മാറിക്കൊണ്ടിരുന്നു .

ഞെട്ടലോടെ മറ്റൊരു കാര്യം കൂടി ഞാൻ തിരിച്ചറിയുകയും ഉണ്ടായി. മനുഷ്യനിൽ പല മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്ന്. പ്രകൃതി ,മനുഷ്യൻ കുടുംബ ബന്ധങ്ങളിലും അയൽ വീടുകളിലും ആത്മബന്ധം പുനസ്ഥാപിച്ചു .സ്വന്തം മണ്ണിൽ കൃഷി ചെയ്തു പ്രകൃതിയെ നേരിൽ കണ്ടറിഞ്ഞു. ഐക്യവും സാഹോദര്യവും പരസ്പര ആശ്രയത്വം, ദൃഢനിശ്ചയം എല്ലാം വീണ്ടെടുത്തു .ഈ ഒത്തൊരുമയുടെ ഫലം എന്ന് പറയട്ടെ എന്നെ തുരത്താനുള്ള മാർഗ്ഗം കണ്ടെത്താനും അവർക്ക് നിഷ് പ്രയാസം സാധിച്ചു. അങ്ങനെ മല പോലെ വന്നത് എലി പോലെ പോയി. ഒരു തിരിച്ചു വരവില്ലാത്ത മടക്കം .ദൈവത്തിന്റെ ഒരു ഉപകരണം ആണ് ഞാൻ എന്നു തോന്നുന്നു. ഇത്തരത്തിലുള്ള ഒരു ജനതയെ വാർത്തെടുക്കാൻ ഉള്ള നിമിത്തം മാത്രമാണ് ഞാൻ എന്ന വൈറസ്. ഈ സുന്ദരമായ വെളിച്ചം കാത്തു സൂക്ഷിക്കുക എന്റെ തിരിച്ചുവരവ് ആഗ്രഹിക്കാത്തവർ . ഇങ്ങനെയൊരു നാളയാകട്ടെ.

സാന്ത്വന സജികുമാർ
9 A എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ