എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നൽകും

ഏഴാം ക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു അശോക് . അവൻ്റെ അധ്യാപകൻ, വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കഠിനശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു.

അന്ന് മുരളി മാത്രം പ്രാർത്ഥനയിൽ പങ്കെടുത്തില്ല, അശോക് മുരളിയോട് ചോദിച്ചു. 'എന്താ മുരളി നീ ഇന്നെന്താ പ്രാർത്ഥനക്ക് വരാതിരുന്നത്?. മുരളി മറുപടി പറയാൻ തുടങ്ങിയതും അധ്യാപകൻ കയറി വന്നതും ഒരേ സമയമായിരുന്നു. അധ്യാപകൻ ചോദിച്ചു. അശോക് , ഇന്നാരൊക്കെയാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തത്? അശോക് പറഞ്ഞു. ഇന്ന് മുരളി മാത്രം പങ്കെടുത്തില്ല. അധ്യാപകൻ പറഞ്ഞു. എന്താ മുരളി അശോക് പറഞ്ഞത് സത്യമാണോ? മുരളി പറഞ്ഞു 'അതെ സാർ, ഇന്ന് ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല. അധ്യാപകൻ പറഞ്ഞു. തെറ്റ് ചെയ്താൽ ആരായാലും ശിക്ഷ അനുഭവിക്കണം. അതിന് മുമ്പ് , നീ ഇന്നെന്താ പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത്? മുരളി പറഞ്ഞു: സാറേ പതിവുപോലെ പ്രാർത്ഥനക്ക് മുമ്പ് തന്നെ ക്ലാസിൽ എത്തിയിരുന്നു. അപ്പോൾ എല്ലാവരും പ്രാർത്ഥനക്ക് പോയിരുന്നു. അപ്പോഴാണ് താഴെ കിടക്കുന്ന ചപ്പു ചവറുകൾ ഞാൻ ശ്രദ്ധിച്ചത്, ക്ലാസ് ആകെ വൃത്തികേടായിരുന്നു. ഇന്ന് ക്ലാസ് വൃത്തിയാക്കേണ്ട വിദ്യാർത്ഥികൾ പ്രാർത്ഥനക്ക് പോയി എന്നെനിക്ക് മനസ്സിലായി, എന്നാൽ താനെങ്കിലും വൃത്തിയാക്കാമെന്ന് കരുതി അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയതിനാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല സർ. അവർക്കു പകരം നീയെന്തിനാ ചെയ്തതെന്ന് സാർ ചോദിക്കുമായിരിക്കും, നല്ലത് ആർക്ക് വേണമെങ്കിലും ചെയ്യാമെന്ന് എനിക്ക് തോന്നി മാത്രമല്ല ശുചിത്വത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി സാർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ , വൃത്തിഹീനമായ സ്ഥലത്തിരുന്ന് പഠിച്ചാൽ എങ്ങനെയാണ് സർ അറിവ് വരിക? അതു കൊണ്ടാണ് ഞാനിതു ചെയ്തത്. ഇതു തെറ്റാണെങ്കിൽ സാറെന്നെ ശിക്ഷിക്കൂ. അധ്യാപകൻ പറഞ്ഞു. വളരെ നല്ലത് മുരളീ, നിന്നെ പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ പള്ളിക്കൂടം വൃത്തിയുള്ളതാവും .നീ എൻ്റെ വിദ്യാർത്ഥി ആയതിൽ ഞാൻ സന്തോഷിക്കുന്നു. കുട്ടികളേ, കണ്ടില്ലേ മുരളിയുടെ സംസ്കാരം.... അധ്യാപകൻ മുരളിയെ അഭിമാനത്തോടെ നോക്കി.

ഫാത്തിമ്മ ഫിദ .
6 A എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് ,പുതുപൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം