എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/അക്ഷരവൃക്ഷം/എന്റെ കൊറോണകാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണകാലം

എന്റെ കൊറോണ കാലത്തേ ലോക്ക് ഡൌൺ ദിനങ്ങൾ വളരെ സര്ഗാത്മകമായി വിനിയോഗിക്കാൻ സാധിച്ചു.സമയം വളരെ അമൂല്യമാണെന്ന് ഓരോ ദിനങ്ങളും പഠിപ്പിക്കുകയായിരുന്നു. നമ്മൾ മലയാളികൾക്ക് ലോക്ക് ഡൌൺ അത്ര സുപരിചിതമല്ലെങ്കിലും നമ്മൾ ഈ മഹാമാരിയെ അതിജീവനത്തിന്റെ വക്കിൽ കൊണ്ട് എത്തിച്ചു. ആഘോഷങ്ങളും, വിശ്വാസങ്ങളും, ആചാരങ്ങളും, തമ്മിൽ തല്ലും, പൊതു സ്ഥലങ്ങളും എല്ലാം ഒരു കുഞ്ഞു വൈറസിന് മുന്നിൽ ഒന്നുമല്ലാതായി.

തൃശൂർ പൂരം ഒഴിവാക്കി. ആരാധനാലയങ്ങൾ അടച്ചു . മദ്യ നിരോധനം പ്രാബല്യത്തിൽ വന്നു. കല്യാണങ്ങൾ ലളിതമായി, അങ്ങനെ ഓരോ പാഠങ്ങൾ .....

ഇനി എന്റെ ലോക്ക് ഡൌൺ കാലം ഇങ്ങനെയായിരുന്നു. എല്ലാ ദിവസവും പതിവ് പോലെയുള്ള പൊതു വിജ്ഞാനങ്ങൾ എഴുതി എടുക്കാൻ മറന്നില്ല. എട്ടിൽ പരം മധുര പലഹാരങ്ങൾ പരീക്ഷിച്ചു. വരയ്ക്കാൻ കഴിവില്ല എന്ന് വിചാരിച്ചിരുന്ന ഞാൻ പതിയെ പതിയെ വരക്കാനും തുടങ്ങി. നോമ്പ് പ്രമാണിച്ചു വീട് വൃത്തി ആക്കാൻ സഹായിച്ചു . പുസ്തകങ്ങൾ വായിച്ചു. ഇപ്പോൾ 'പെരുവഴിയമ്പലം' ആണ് വായിക്കുന്നത്. പിന്നെ ഒരു കുഞ്ഞു tent കെട്ടി അനുജനുമൊത്തകളിച്ചു. വിഷുവും ഈസ്റ്ററും ആയതിനാൽ tv ൽ കുറെ സിനിമകൾ കണ്ടു. ഈ ലോക്ക് ഡൌൺ കാലം എനിക്ക് വളരെ അധികം അനുഭവങ്ങൾ തന്നു.

അർസ ജഹീർ ഇബ്രാഹീം.
9 എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് ,പുതുപൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം