എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പേര് ഫോട്ടോ പ്രവർത്തന മേഖല അവരിലേക്കുള്ള ലിങ്ക്
ജയൻ തോമസ് 1988-1991 കാലയളവിൽ മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു. പൂങ്കാവ് ചുള്ളിക്കൽ വീട്ടിൽ തോമസ്,ജയിനമ്മ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവനായ ജയൻ തോമസ്.തൊട്ടടുത്തുള്ള SCMVGUP സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ പഠനകാലത്ത് തന്നെ നാടകം, സാഹിത്യം, പ്രസംഗം തുടങ്ങി കലാരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു.കവിതയെഴുത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കേരള ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് കുട്ടികൾക്കായി സംഘടിപ്പിച്ച രചനാ മത്സരങ്ങളിലുമെല്ലാം സമ്മാനങ്ങൾ നേടുകയുണ്ടായി. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലായിരുന്നു ഉപരിപഠനം .സ്കൂൾ പഠനകാലത്തിനു ശേഷവുംകലാ-സാഹിത്യ രംഗത്തും പൊതുരംഗത്തും സജീവമായിരുന്ന ജയൻ തോമസ് നിരവധി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2000-ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്കൂൾ ഉൾപ്പെടുന്ന പ്രദേശത്തു നിന്നും ആര്യാട് ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് മത്സരിക്കുകയും വിജയിക്കുകയും തുടർന്ന് തൻ്റെ 26-ാം വയസ്സിൽ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.അക്കാലത്തെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പ്രസിഡന്റ്മാരിൽ ഒരാളായിരുന്നു ജയൻ തോമസ്.തുടർന്നും രണ്ടു തവണ ജനപ്രതി നിധിയാവുകയും ബ്ലോക്ക് വൈസ് പ്രസിഡന്റ് ,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ തുടങ്ങിയ ചുമതലകൾ നിർവ്വഹിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമായ ജയൻ ഇപ്പോൾ CPI(M) പാതിരപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. MIHS പൂർവ്വ വിദ്യാർത്ഥി സംഘടന മിയോസ രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യ കൺവീനർ ആയിരുന്ന ജയൻ തോമസ് ഇപ്പോൾ സ്കൂൾ PTA പ്രസിഡന്റാണ്. കിലയുടെ പരിശീലകനും സ്നേഹജാലകം എന്ന കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പാലിയേറ്റീവ് സംഘടനയുടെ പ്രസിഡന്റുമാണ് . ഭാര്യ ബോബി മോൾ,മക്കൾ - റിയ ജയിൻ, ക്രിസ്‍വിൻ ജോൺ

[[1]]

ശ്യാംലാൽ.റ്റി. പുഷ്പൻ CEO-കൊറോണ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ടെക്നോളജി . ഐ ടി പരിശീലകൻ, കൺസൾട്ടന്റ്‌, അച്ചടി മാധ്യമങ്ങളിലും WebSiteകളിലും ലേഖകൻ. സാങ്കേതിക രംഗത്തെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക്‌ മൈക്രാസോഫ്‌റ്റ്‌ നൽകുന്ന MVP Award ന്‌ തുടർച്ചയായി 10 വർഷം അർഹനായി .

[1] [2]

[[2]]

സനോജ് വർഗീസ് എഞ്ചിനീയറിംഗ് സംരംഭകൻ

[[3]]

സന്തോഷ് .സി .ജെ പത്ര പ്രവർത്തകൻ, വീക്ഷണം ദിനപത്രത്തിൻറെ ആലപ്പുഴ ജില്ലാ ലേഖകൻ, ആലപ്പുഴ പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു

[[4]]

സിനി . കെ തോമസ് പത്ര പ്രവർത്തക

[[5]]

വിനീത് എസ്തപ്പൻ 1993 ഇൽ മെയ് മാസം 25 ആം തീയതി Esthaphan VA യുടെയും Ponnumol MJ യുടെയും മൂത്ത മകനായി ആലപ്പുഴയിലെ ജില്ലയിലെ പാതിരപ്പള്ളിയിൽ ആണ് Vineeth Esthaphan ന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മൂന്ന് വർഷത്തെ Electrical and Electronics Engineering ൽ ഡിപ്ലോമ പഠനത്തിനു ചേർന്ന വിനീതിന്റെ മനസ്സിൽ എന്നും സംഗീതം നിറഞ്ഞു നിന്നിരുന്നു. അത് കൊണ്ട് തന്നെ ഡിപ്ലോമ പഠനത്തിന് ശേഷം വിനീത് സംഗീതം തന്റെ വഴിയായി തിരഞ്ഞെടുക്കുകയായിരുന്നു . Piano വായനയിൽ പ്രഗത്ഭനായ വിനീത് അങ്ങനെ ആലപ്പുഴയിലെ ചില സംഗീത വിദ്യാലയങ്ങളിലും ആലപ്പുഴ SDV central സ്കൂൾ, Matha സ്കൂൾ എന്നിവിടങ്ങളിലും Music Teacher ആയി ജോലി ചെയ്തു. അതിന് ശേഷം വിനീത്‌ തന്റേതായി ഒരു റിക്കോർഡിങ് സ്റ്റുഡിയോ (Audio Matrix Private Limited) ആലപ്പുഴ മുല്ലക്കൽ ഇൽ ആരംഭിക്കുകയും അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്തു. ഇന്ന് വിനീത് മലയാള സിനിമ സംഗീത മേഘലയിൽ തിളങ്ങി നിൽക്കുന്ന ഒരു മ്യൂസിക് പ്രോഗ്രാമർ ഉം സൗണ്ട് എഞ്ചിനീയർ ഉം ആണ് എന്നത് നമുക്ക് എല്ലാവർക്കും സന്തോഷം നൽകുന്ന ഒരു കാര്യം ആണ്. ഇന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ സ്റ്റുഡിയോയും ഒട്ടനവധി സിനിമ കളുടെയും പരസ്യ ചിത്രങ്ങളുടെയും കോർപ്പറേറ്റ് ജോലികളുടെയും ഭാഗം ആയി കഴിഞ്ഞു.
[[6]]
ആർ.പ്രവീൺ മേരി ഇമ്മാക്കുലേറ്റ് സ്കൂൾ പൂങ്കാവിലെ പഠനത്തിനു പിന്നാലെ ആലപ്പുഴ എസ്.ഡി.കോളേജിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കി. കമ്പ്യൂട്ടർ മേഖലയിലേയ്ക്ക് തിരിയാനുള്ള ആഗ്രഹത്താൽ തിരുവനന്തപുരം C-APT ൽ നിന്നും ഡിപ്ലോമയ്ക്ക് ശേഷം DOEACC ആലപ്പുഴ ചാപ്റ്ററിൽ O & A-Level പൂർത്തീകരിച്ചു. പഠനത്തിനിടയിൽ തന്നെ ആലപ്പുഴയിലെ സ്ഥാപനങ്ങളിൽ നിന്ന് ട്രെയിനിംഗ് കഴിഞ്ഞ് സ്വന്തമായി 2001ൽ ഒരു സ്ഥാപനം ആരംഭിച്ചു. 2004 ൽ ഫ്രീലാൻസറായി Website Design ചെയ്യാൻ തുടങ്ങി 2005ൽ മുഴുവൻ സമയ Web Designer ആയി ചേർത്തലയിലെ ഒരു IT Start-upലും, 2006ൽ തിരുവനന്തപുരം ടെക്നോപാർക്കിൽ Front-End Developer ആയും പ്രവർത്തിച്ചു. 2007ൽ കൊച്ചി ഇൻഫോപാർക്കിലേക്ക് മാറി. 2009ൽ നിലവിൽ പ്രവർത്തിക്കുന്ന TechWyse Internet marketing എന്ന കാനഡ കമ്പനിയിൽ Sr. Developer ആയി തുടങ്ങി. തുടർന്ന വർഷങ്ങളിൽ Lead Developer, Project Manager, Project Director എന്നിങ്ങനെ പ്രവർത്തിച്ച് നിലവിൽ അതേ കമ്പനിയിൽ Director, Operations ആയി പ്രവർത്തിക്കുന്നു. ഭാര്യ നിഷ സ്കൂൾ കൗൺസിലറാണ്. മക്കൾ ദേവ്, ദയ. താലൂക്ക് സർവ്വേയർ ആയി വിരമിച്ച അച്ഛൻ രാമചന്ദ്രനും അമ്മ പ്രഭയുമായി പാതിരപ്പള്ളിയിൽ താമസിക്കുന്നു.

[[7]]

സുജ അനിൽ രാഷ്ട്രീയ പ്രവർത്തക, ജന പ്രതിനിധി

[[8]]

ഷിജു ജോസ് ഗായകൻ, സാമൂഹ്യ പ്രവർത്തകൻ,ആലപ്പുഴ കളക്ട്രേറ്റിൽ ഫൈനാൻസ് ഓഫീസർ ആയി ജോലി ചെയ്യുന്നു
[[9]]
സജിൻ സതീശൻ ട്രാവൽ ബ്ലോഗർ
[[10]]
വൈശാഖ് . സി . ആർ ക്വിസ് മാസ്റ്റർ
.....
അനുരാഗ് . സി . എസ് ക്വിസ് മാസ്റ്റർ, ഡോക്ടർ

[[11]]

അഖിൽ ധർമ്മജൻ നോവലിസ്റ്റ് ,എഴുത്തുകാരൻ

[[12]]

ശ്രീജിത്ത്‌ എസ് ജില്ലതല ഷട്ടിൽ ബാഡ്മിന്ടൻ മുൻ ചാമ്പ്യൻ, അദ്ധ്യാപകൻ [[13]]
വിവേക് വിനോദ് ജില്ലതല ജൂനിയർ ചെസ്സ്‌ ചാമ്പ്യൻ [[14]]
അഖിൽ . വി. ആർ 2006 ബാച്ചിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചു. ഉപരിപനത്തിനു ശേഷം creative designing മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.2018-ൽ LAGOM DIGITAL എന്ന IT company ആരംഭിച്ചു. 2019-ൽ CSS Author പുറത്തിറക്കിയ ' TOP 10 UI DESIGNERS IN INDIA' എന്ന article ൽ ഇടം നേടി. 2019-20 carrom championship ൽ ഡബിൾസിൽ state champion ആയി. ജോലിക്കൊപ്പം തന്നെ യാത്രകൾക്കും പ്രധാന്യം നൽകിയിരുന്നു.ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനനങ്ങളിലും യാത്ര ചെയ്യുകയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്

[[15]]

പ്രേംലാൽ പ്രബുദ്ധൻ ടി വി ജേർണലിസ്റ്റ്

[[16]]

ശ്യാംകുമാർ 2003 - 05 കാലഘട്ടത്തിൽ MIHS ൽ പഠിച്ചു. 2011 മുതൽ മാധ്യമ പ്രവർത്തകനായി ജോലി നോക്കുന്നു. റിപ്പോർട്ടർ ചാനലിൽ ആണ് ജോലിക്ക് തുടക്കം കുറിച്ചത്. 2015 മുതൽ മാതൃഭൂമി ചാനലിൽ കോഴിക്കോട് ജോലി നോക്കി. 2021 ഡിസംബർ 31 ന് മാതൃഭൂമിയിൽ നിന്ന് ഇറങ്ങി. 2022 ജനുവരി 3 മുതൽ 24 ന്യൂസിൽ ജോലി ചെയ്യുന്നു. പാതിരപ്പള്ളി യാണ് സ്വദേശം.പരിസ്ഥിതി മാധ്യമ പ്രവർത്തനത്തിന് കേരളാ നദീ സംരക്ഷണ സമിതിയുടെ പ്രഥമ അവാർഡ് 2021 ൽ ലഭിച്ചു. ഹ്യൂമർ റൈറ്റ്സ് ഫൗങേഷന്റെ ഫെലോഷിപ്പ് 2020 ൽ ലഭിച്ചു [[17]]
ഗിരിഷ് എം എ 1994-95 SSLC ബാച്ച്.സ്കൂളിൽ പഠിക്കുമ്പോൾ, ഉണർത്ത് പാട്ട്, തേവാരം, തീൻമേശയിലെ ദുരന്തം, അംബ്രോസ് എന്നീ നാടകങ്ങൾ കളിച്ചു. യുവജനോത്സവ വേദികളിലും, ശാസ്ത്രമേളകളിലും പങ്കെടുത്തു. അത്തപ്പൂക്കള മത്സരങ്ങളിൽ സ്കൂളിനകത്തും പുറത്തും നിരവധി സമ്മാനങ്ങൾ ലഭിച്ചു. സ്കൂൾ ജീവിതത്തിന് ശേഷവും ഒട്ടേറെ അമേച്വർ നാടകങ്ങൾ കളിച്ചു.ഫോക്ക്‌ ക്രാഫ്റ്റ് രംഗത്തും, നാടകപ്രവർത്തനങ്ങളിലും, നാടൻപാട്ട് രംഗത്തും പ്രവർത്തിച്ചു വരുന്നു.കേരളത്തിലെ 14 ജില്ലകളിലും, മറ്റ് സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും, നാടൻ കലാ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കുരുത്തോലയിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന 80 ഓളം കലാരൂപങ്ങൾ നിർമ്മിക്കാനറിയാം. പ്ലാസ്റ്റിക്ക് ബഹിഷ്ക്കരണത്തിന്റ ഭാഗമായി ഓലയിൽ തോൾസഞ്ചിനിർമ്മിച്ച്, അത് ഉപയോഗിച്ച് നടന്നതും, വാർത്താ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചു. കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ, നാഷ്ണൽ സോഷ്യൽ സർവ്വീസ് സ്കീം, കളി കൂട്ടങ്ങൾ പോലെയുള്ള നിരവധി ശിൽപശാലകളിൽ പങ്കെടുത്ത് കുട്ടികൾക്ക് ഫോക്ക് ക്രാഫ്റ്റിൽ ക്ളാസ് എടുത്ത് വരുന്നു.2018 ൽ തമിഴ്‍നാട് ദിണ്ടിഗൽ ഡോൺ ആർട്ട് ഫെസ്റ്റ്ലിവലിന്റെ ആദരവും, 2020-ൽ ഫോക്ക് ക്രാഫ്റ്റ് രംഗത്ത് ആദ്യമായി, കലാഭവൻ മണി ഫൗണ്ടേഷൻ ഓടപഴം അവാർഡും, കേരള സർക്കാരിന്റെ ഫോക്ക് ലോർ അക്കാഡമി അവാർഡും ലഭിച്ചു.നിലവിൽ, ഇന്ത്യയിലെ ആദ്യത്തെ കലാ സാംസ്ക്കാരിക സഘടന ആയ ഇന്ത്യൻ പീപ്പിൾസ് തീയറ്റേഴ്സ് അസോസിയേഷൻ (IPTA) ന്റെ സംസ്ഥാന കൗൺസിൽ അംഗവും, ആലപ്പുഴ ഇപ്റ്റാ നാട്ടരങ്ങ് നാടൻ കലാപഠന ഗവേഷണ കേന്ദ്രത്തിന്റെ ചെയർമാനും,ആലപ്പുഴ മുനിസിപ്പൽ ഓഫീസിലെ ഉദ്യോഗസ്ഥനുമാണ്. [[18]]
സഞ്ജയ്‌കുമാർ മിനിയേച്ചർ ശിൽപ്പി, കലാകാരൻ

[[19]]

ദിവ്യ ദിലീപ് കേരള കാർഷിക സർവകലാശാല ബി.എസ്.സി അഗ്രികൾച്ചറൽ പരീക്ഷയിൽ ഒന്നാം റാങ്ക്
സിയാ മെറ്റിൽഡ ബൈജു തുർക്കി ഇസ്താബൂളിൽ വച്ച് നടന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടി
അഭിജിത്ത്. എസ് തുർക്കി ഇസ്താബൂളിൽ വച്ച് നടന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടി
ജോയ് സെബാസ്റ്റ്യൻ സോഫ്റ്റ് വെയർ എൻജിനീയർ, ഇന്ത്യ ഇന്നൊവേഷൻ ചലഞ്ച് 2020 അവാർഡ് നേടിയ ടെക്‌ജെൻഷ്യയുടെ സി ഇ ഒ

[3] [4]

[5] [6] [7]

[[20]]

  1. [21]ശ്യാംലാൽ വെബ്സൈറ്റ്
  2. [22]ശ്യാംലാൽ എം വി പി അവാർഡ്
  3. [23] ജോയ് സെബാസ്റ്റ്യൻ മലയാളം വിക്കിപീഡിയ
  4. [24] ടെക്‌ജെൻഷ്യ അവാർഡ്- സീ ന്യൂസ് വാർത്ത
  5. [25]ടെക്‌ജെൻഷ്യ അവാർഡ്- ന്യൂ ഇന്ത്യൻ എക്സ്പ്രെസ് വാർത്ത
  6. [26]ടെക്‌ജെൻഷ്യ അവാർഡ്- ദി ഹിന്ദു വാർത്ത
  7. [27] ടെക്‌ജെൻഷ്യ അവാർഡ്-മാതൃഭൂമി വാർത്ത