എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വ കേരളം, സുന്ദര കേരളം
കേര വൃക്ഷം കായ്ക്കും നാടിത്
പ്രകൃതി സുന്ദര നാടിത് കേരളം
ഹരിത ഭംഗിയിൽ കുളിർ പകരുമ്പോൾ (2)
 
 ശുചിത്വമുള്ളൊരു മനസ്സും മെയ്യും
കളങ്കമില്ലാ പുഴയും നദിയും
കാത്ത്കൊള്ളാം കൂട്ടിരിക്കാം
നാളെ വരുമൊരു ജനതക്കായ് നാം

ഒത്തൊരുമിക്കാം അണിചേരാം
നമുക്കൊന്നായി സംരക്ഷിക്കാം
മരവും,പുഴയും കൊച്ചരുവികളും
ശുചിത്വ സുന്ദര പുലരിക്കായി (2)

അഫ്രാ ഫാത്തിമ.കെ
1 എ എം.ഐ.എം.എൽ.പി.എസ് ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത