എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/ശുചിത്വവും പ്രസക്തിയും
ശുചിത്വവും പ്രസക്തിയും
ശുചിത്വം , നാം ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കായി ഇന്നു മാറിയിരിക്കുന്നു. corona, covid 19, isolation, quarantine തുടങ്ങിയവയും. Corona ലോകത്തെ അക്ഷര അർത്ഥതിൽ സ്തംഭിപ്പിച്ചു. ശുചിത്വം പാലികക്കു അകലം പാലിക്കു എന്നാണല്ലോ ഇന്നത്തെ സന്ദേശം. ഇന്ന് മുതൽ നമുക്ക് ഇതിന് ഒന്നാംസ്ഥാനം നൽകാം. ഇന്ന് ചീറിപ്പായുന്ന വാഹനം ഇല്ലാ. മത്സര ഓട്ടം നടത്തുന്ന ബസ് ഇല്ല. മാലിന്യം ഇല്ലാത്ത തിനാൽ കൊത്താൻ പരുന്തും ഇല്ല. പ്രകൃതിയെ ശുചീകരിക്കാൻ ഒരു പക്ഷേ ദൈവം കണ്ടെത്തി യാ വഴി ആണ് ഈ corona കാലം. ഇനി വേണ്ടത് കുടുതൽ ജാഗ്രത വേണ്ട മഴ കാലം. ആരോഗ്യ വകുപ്പ് ജീവനക്കാർ ഈ corona കാലം വരില്ലെ ന്നിരിക്കെ നമുക്ക് സ്വയം വീടും പരിസരവും ശുചിയാക്കാം. തുറന്ന ചിരട്ട കമിഴ്ത്തി വെക്കണം, ടയറിലും മറ്റും കൊതുക് മുട്ട ഇടാതെ സൂക്ഷിക്കണം. ഈ അടുത്ത വേനൽ മഴ യിൽ കൊതുക് സാന്ദ്രത കുടിയതായി പഠനം തെളിയിച്ചു. അതിനാൽ ഓരോ വീടു നന്നായാൽ ഓരോ നാടും നന്നായി. കഴിഞ്ഞ പല മഴക്കാലങ്ങളിലും കേരളത്തിൽ പല ജില്ലയിലും പകർച്ചപനിയും ചിക്കൻഗുനിയയും മുതൽ കോളറ വരെയുള്ള രോഗങ്ങളുടെ പിടിയിൽ ആയിരുന്നു.പുതിയ രോഗങ്ങൾ വരവറിയിക്കുകയും ആണ്. കൊതുകുകൾ പെരുകിയതിനാ ൽ ഡെങ്കിപ്പനീ കൂടുതലായി പകരാനുള്ള സാധ്യത ഉണ്ട് എന്നും ജാഗ്രത വേണം എന്നും ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എലിപ്പനീ, ഡെങ്കിപ്പനീ തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കുന്നതിന്റെ മുഖ്യ കാരണം മഴയല്ല മലിനീകരണവും ശുചിത്വമില്ലായിമ്മയും ആണ്. മഴയും മാലിന്യവും ചേരുന്നത് പകർച്ചവ്യാധികൾക്കുള്ള കളമൊരുക്കം തന്നെ. കോവിഡ് കാല നിയന്ത്രണങ്ങൾ മാലിന്യത്തിന്റെ അളവ് കുറച്ചിട്ടുണ്ടെങ്കിലും മാലിന്യനിർമാർജനം അടിയന്തിരാവശ്യമാണ്. ഈ മഴക്കാലത്ത് കേരളത്തെ ഐ സി യുവിൽ കയറ്റാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ഇപ്പോൾ തന്നെ സ്വീകരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ഈ കോവിഡ് കാലം കഴിഞ്ഞു നമുക്ക് വരവേൽക്കാം ശുചിത്വവും നന്മയും നിറഞ്ഞ സമൂഹത്തിനായി.
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം