എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി ഹരിത ക്ലബ്, ഔഷധ ക്ലബ് എന്നിവ പ്രവർത്തിച്ചു വരുന്നു
ഹരിത ക്ലബ്ബ് ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലും കുഞ്ഞുങ്ങളുടെ വീടുകളിലും ജൈവകൃഷി നടത്തിവരുന്നു. "നമുക്ക് വേണ്ടത് നമ്മുടെ മുറ്റത്ത്" എന്ന ആപ്തവാക്യ വുമായി ഹരിത ക്ലബ്ബ് മുന്നേറുമ്പോൾ, ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പൊൻതൂവൽ എന്നോണം സംസ്ഥാന കൃഷി വകുപ്പിന്റെ നിരവധി സമ്മാനങ്ങൾ തേടിയെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന ബാല കൃഷി ശാസ്ത്ര കോൺഗ്രസിൽ നമ്മുടെ സ്കൂൾ മാറ്റുരയ്ക്കുക യും സമ്മാനാർഹമാ കുകയും ചെയ്തിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന വിഷം നിറഞ്ഞ പച്ചക്കറികൾ ഉപേക്ഷിച്ച് നമ്മുടെ വീട്ടുമുറ്റത്ത് വിളയിക്കുന്ന വിഷരഹിതവും പോഷകപ്രദവും ആയ പച്ചക്കറികൾ ഉപയോഗിക്കുന്നതിലൂടെ മികച്ച ആരോഗ്യത്തിലേക്ക് ഒരു ചുവടുവെപ്പ് എന്ന നിലയിലാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനം. കുട്ടികളുടെ വീടുകളിലെ കൃഷി വിലയിരുത്തി മികച്ച കുട്ടി കർഷകർക്ക് ക്യാഷ് പ്രൈസ് നൽകി വരുന്നു. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നു. കർഷക ദിനത്തിൽ നമ്മുടെ ചുറ്റുവട്ടത്തുള്ള കർഷകരെ ആദരിക്കുകയും അവരുമായി ആശയവിനിമയം നടത്തുന്നതിനുള്ള അവസരം കുഞ്ഞുങ്ങൾക്ക് ഒരുക്കുകയും ചെയ്യുന്നു
ഔഷധ ക്ലബ്ബ്
ഔഷധ ക്ലബ്ബിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. അന്യം നിന്നു പോകുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ ഔഷധഗുണങ്ങൾ പുതുതലമുറയ്ക്ക് കൈമാറുന്നതിനും വേണ്ടി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. ഔഷധ സസ്യങ്ങളുടെ ശേഖരണവും പ്രദർശനവും, കർക്കിടക മാസത്തിൽ മരുന്ന് കഞ്ഞി തയ്യാറാക്കി നൽകൽ, ഔഷധ പതിപ്പ് നിർമ്മാണം, എന്നിവ ചെയ്തുവരുന്നു നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിനി യായ ഡോ. യമുനയുടെ നേതൃത്വത്തിൽ വിവിധ ഔഷധസസ്യങ്ങളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുകയും, ഓരോന്നിനെയും ഔഷധഗുണങ്ങളും ഏതൊക്കെ രോഗങ്ങൾക്ക് ഇവ പ്രയോജനപ്പെടുമെന്നും കുട്ടികൾക്കു പറഞ്ഞുകൊടുക്കുന്നു