എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

Social Science Club സോഷ്യൽ സയൻസ് ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു മൂന്ന് നാല് ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ക്ലബ് രൂപീകരിച്ചിരിക്കുന്നത് .ദിനാചരണവുമായി ബന്ധപ്പെടുത്തി ക്വിസ്, പോസ്റ്റർ മത്സരങ്ങൾ ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ശാസ്ത്രമേളയിൽ ക്വിസ്സിനും ചാർട്ട് വിഭാഗത്തിനും കുട്ടികൾ പങ്കെടുക്കാറുണ്ട് ഈ മത്സരയിനങ്ങളിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഞങ്ങൾ നേടിയിട്ടുണ്ട്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ "കനിവ് " എന്നൊരു പദ്ധതിയും നടത്തിവരുന്നു. ഓരോ ക്ലാസ് മുറികളിലും വച്ചിരിക്കുന്ന കാരുണ്യ കുടുക്കകളിലൂടെ   ശേഖരിക്കുന്ന തുക നിർധനരായ രോഗികൾക്ക് നൽകി സഹായിച്ചു വരുന്നു. അതോടൊപ്പം സ്പെഷ്യൽ സ്കൂൾ സന്ദർശനവും നടത്തുന്നു. ഭിന്നശേഷി കുട്ടികളുമായി ഇടപഴകുന്നതിനും, അവരെ ചേർത്തു പിടിക്കുന്നതിനും അവർക്ക് നമ്മുടെ കരുതൽ ആവശ്യമാണ് എന്നെ ബോധത്തിലേക്ക്  കുഞ്ഞുമക്കളെ വളർത്തുന്നതിനും ഇത്തരം സന്ദർശനങ്ങൾ സഹായിക്കുന്നു

34326 health.jpg34326 chari.jpg34326 char2.jpg34326 39.jpg34326 36.jpg

34326 21.jpg