എം.എ.എം.എച്ച്.എസ്സ്. ചെങ്ങമനാട്/അക്ഷരവൃക്ഷം/അഹങ്കാരം ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അഹങ്കാരം ആപത്ത്

വളരെ ദൂരെ ഒരിടത്ത് രണ്ട് ഗ്രാമങ്ങൾ ഉണ്ടായിരുന്നു. രാവണ പുരവും, രാമപുരവും. രാമപുരം അതിസുന്ദരമായൊരു ഗ്രാമമായിരുന്നു. മൃഗങ്ങളാലും, മരങ്ങളാലും സമ്പന്നമായിരുന്നു ആ ഗ്രാമം. അവിടുത്തെ വായുവിന് പോലും പ്രത്യേക രുചിയുണ്ടായിരുന്നു. അവിടുത്തെ ആളുകൾ വളരെ ദയാശീലരായിരുന്നു. അവർ തങ്ങളുടെ ഗ്രാമത്തെ ജീവനുതുല്യം സ്നേഹിക്കുകയും അവർ അത് വൃത്തിയായി സൂക്ഷിക്കുകയും ചെയ്തു പോന്നു. രാവണപുരം ഒരു മനോഹരമായ ഗ്രാമമായിരുന്നു. എന്നാൽ, ഇന്ന് അല്ല. അവിടുത്തെ ആളുകളുടെ പ്രവർത്തി കാരണം ആ നാട് നശിച്ചുകൊണ്ടിരിക്കുന്നു. എന്നാലും രാവണപുരത്തിലെ ആളുകൾ സമ്പത്തിന്റെ കാര്യത്തിൽ മുന്നിലായിരുന്നു. ഇത് അവരെ കൂടുതൽ അഹങ്കാരികൾ ആക്കിത്തീർത്തു. രാമപുരത്തെ ആളുകളെ കളിയാക്കുകയും, ഉപദ്രവിക്കുകയും ചെയ്തിരുന്നു രാവണപുരത്തിലെ ഗ്രാമത്തിലെ നാട്ടുകാർ. അവർ അതിലായിരുന്നു ആനന്ദം കണ്ടെത്തിയിരുന്നത്. രാമപുരകാർ ആകട്ടെ എല്ലാം സഹിച്ചു കൊണ്ട് ജീവിച്ചു. അവർക്കുള്ളതിൽ അവർ തൃപ്തരായിരുന്നു. എന്നാൽ രാവണ പുരക്കാർ കൂടുതൽ ആർത്തി കാണിക്കാൻ തുടങ്ങി. അവർ പരിസ്ഥിതിയെ സംരക്ഷിക്കാതെ അതിനെ ചൂഷണം ചെയ്തു. മാലിന്യങ്ങളാലും പൊടിപടലങ്ങളാലും അവിടമാകെ നിറഞ്ഞു, ഓരോ ദിവസം കഴിയുന്തോറും ആ നാടിൻറെ സ്ഥിതി മോശമായിക്കൊണ്ടിരിന്നു. അവിടെ പലതരം രോഗങ്ങൾ പിറന്നു. അനേകായിരങ്ങൾ മരിച്ചുവീണു. മാലിന്യത്തിന്റെ ഗന്ധം അവിടമാകെ പടർന്നു. ജലസ്രോതസ്സുകൾ എല്ലാം മലിനപ്പെട്ടു. കുടിക്കുവാൻ ഒരുതുള്ളി ശുദ്ധജലം ഇല്ലാതെ അവർ വലഞ്ഞു. അവരുടെ ഈ പരിതസ്ഥിതി കണ്ടു നിൽക്കാൻ രാമപുരക്കാർക്ക് ആയില്ല. അവർ അവരെ ചികിത്സിക്കാൻ തുടങ്ങി. അവരുടെ പ്രദേശങ്ങൾ ശുദ്ധീകരിച്ചു. അങ്ങനെ പതുക്കെ പതുക്കെ എല്ലാം പഴയ സ്ഥിതിയിലേക്ക് വന്നു. രാമപുരത്തെ ആളുകൾ അവർക്ക് പറ്റിയ തെറ്റ് മനസ്സിലാക്കി അവരുടെ ഗ്രാമത്തെ ശുചിയാക്കി വെക്കുകയും ചെയ്തു. പിന്നീട് ഇരു ഗ്രാമങ്ങളും സന്തോഷത്തോടെ ജീവിച്ചു, ഒരു രോഗങ്ങൾക്കും അവർ പിടികൊടുത്തില്ല.

റീന മറിയം രാജു
11 Science എം.എ.എം.എച്ച്.എസ്സ്. ചെങ്ങമനാട്
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ