എം.എൽ. പി. എസ്. ഞാറയിൽക്കോണം/അക്ഷരവൃക്ഷം/എന്റെ അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അറിവ്


കൊറോണ എന്ന വൈറസിനെ കുറിച്ച് ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ- നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അതിസൂക്ഷ്മമായ വൈറസുകളാണ് കൊ റൊണ വൈറസുകൾ.ഇത് ലോക ജനസംഖ്യയിൽ അതികഠിനമായ രീതിയിൽ പടർന്നു കൊണ്ടിരിക്കുന്നു. ഒരാളിൽ നിന്നും അയാൾ തൊടുന്ന വസ്തുക്കൾ എടുക്കുന്ന മറ്റൊരാളിലേക്ക് ഇത് പടരുകയും ചെയ്യുന്നു. ഇപ്പോൾ ഈ മഹാമാരി ലോകരാജ്യങ്ങളിലാകെ വ്യാപിക്കുകയും ജനങ്ങൾ മരിക്കുകയും ചെയ്യുന്നു. ദിവസം കഴിയുംതോറും വൈറസ് ഉള്ളവരുടെ എണ്ണവും കൂടി വരുന്നു.ഇഷ്ട ഭക്ഷണം കഴിക്കുവാനുള്ള നമ്മുടെ സ്വാതന്ത്ര്യം നഷ്ടമായിരിക്കുന്നു. പപ്പായയും, ചക്കയും കൊണ്ടുള്ള കറികൾ മാത്രം. മത്സ്യവും, മാംസവും കഴിച്ചിട്ട് ദിവസങ്ങളായി........ "കഞ്ഞിയും പയറും " എന്നും അതു തന്നെ ..... അയൽ ബന്ധങ്ങളിൽ നിന്നും ആരെയും കാണാനോ സംസാരിക്കാനോ കഴിയുന്നില്ല. ആരുമായും ഒരു ബന്ധവുമില്ല എപ്പോഴും വീട്ടിൽ തന്നെ. പുറത്തിറങ്ങി കളിക്കാനോ ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാനോ കഴിയുന്നില്ല. എല്ലാം ഒരു മായ പോലെ തോന്നുന്നു. ഇനി എന്നാണ് സകൂളിലൊക്കെ പോയി കൂട്ടുകാരുമൊത്ത് കളിക്കാനും പഠിക്കാനുമൊക്കെ പറ്റുന്നത് അറിയില്ല ....... അറിയില്ല......


മുഹമ്മദ് യാസീൻ.എസ്
3 B എം എൽ പി എസ്.ഞാറയിൽകോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 10/ 2020 >> രചനാവിഭാഗം - ലേഖനം