എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/തേന്മാവിന്റെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
തേന്മാവിന്റെ നൊമ്പരം



തേന്മാവ് നിറയെ മാമ്പഴവുമായി നിറഞ്ഞു നിൽക്കുന്നു അവധിക്കാലമായിട്ടും കൂട്ടുകാരെയൊന്നും കാണുന്നില്ലല്ലോ? എന്തു പറ്റി? തേന്മാവ് വളരെ സങ്കടത്തോടെ കൂട്ടുകാരെ നീട്ടി വിളിച്ചു, ചങ്ങാതിമാരെ ഓടി വാ ... നിങ്ങൾക്ക് കളിക്കട്ടെ. നിങ്ങൾക്കായി ഞാൻ മാമ്പഴം തരാം. ഇതു കേട്ട കുട്ടികൾ വിളിച്ചു പറഞ്ഞു, തേന്മാവേ... മാവിൻ ചുവട്ടിൽ കളിവീടുണ്ടാക്കിയും മാമ്പഴം പെറുക്കിയും കളിച്ചു രസിക്കാൻ കഴിയാത്തതിൽ ഞങ്ങളും സങ്കടത്തിലാണ്. ലോകമാകെ കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരുന്ന് രോഗത്തെ പ്രതിരോധിക്കുകയാണ്.ഈ മഹാമാരിയിൽ നിന്നും ഞങ്ങൾ അതിജീവിക്കും.


മുഹമ്മദ് ബിലാൽ പി ,
I A എം.എൽ.പി.എസ് അയ്യപ്പൻകാവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ