മങ്ങുന്ന ജീവിത വേളയിൽ മിന്നിതിളങ്ങുന്ന
പൊൻ സൂര്യനാണെന്നും ബാല്യം.
ഓർമ്മതൻ ചില്ലലമാറയിൽ
കാത്തുസൂക്ഷിച്ചൊരാ
പ്രിയമുളളരോർമയാണെ-ന്നും ബാല്യം.
അമ്മതൻ ചാരത്തു ചേർന്നു കിടന്നതും,
അച്ഛന്റെ കൈകൾ പിടിച്ചു നടന്നതും ;
മുത്തശ്ശി ചൊല്ലുമാ കഥകൾ ശ്രവിച്ചതും
എന്നും മറന്നിടാത്തോർമതന്നെ
എന്നും മധുരമാം ബാല്യത്തിനോർമതന്നെ.