എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറത്തിന് സ്വന്തം നിലമ്പൂർ

മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ തീരത്ത് നീലഗിരി മലനിരകളുടെ  സാമിപ്യം അറിഞ്ഞ് സ്ഥിതിചെയ്യുന്ന സ്ഥലമാണ് നിലമ്പൂർ. തേക്ക് മരങ്ങളുടെ നാട് എന്നാണ് നിലമ്പൂർ അറിയപ്പെടുന്നത് തന്നെ. പ്രകൃതി കനിഞ്ഞു നൽകിയ ഭൂപ്രകൃതിയും ഇവിടത്തെ  തേക്ക് മരങ്ങളും ചേരുമ്പോൾ നിലമ്പൂർ മലപ്പുറം കാരുടെ സ്വർഗ്ഗം ആയി മാറുന്നു. വാരാന്ത്യങ്ങൾ ആനന്ദകരമാക്കാൻ നിലമ്പൂരിലേക്ക് വിടുന്നവർ ധാരാളം. വന്യജീവികൾ പാർക്കുന്ന കൊടും കാടുകളും ചോലകളും ഒക്കെ ഇവിടെ കാണാം. മലപ്പുറം ജില്ല തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണ് ഇവിടം. അതുകൊണ്ടുതന്നെ പലരും നിലമ്പൂരിനെ തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഉള്ള ഒരു ഇടത്താവളമായി കാണാറുണ്ട്.  നീ ലിംബ് പുരംഎന്ന പേരാണ് പിന്നീട് നിലമ്പൂർ ആയി മാറിയത്. മുളകളുടെ നാട് എന്നാണ്  നീ ലിംബ്പൂരത്തിൻറെ അർത്ഥം.  നിലമ്പൂർ കാടുകളിൽ തേക്കുമരം മാത്രം ആണെന്ന് കരുതരുത്. തലയുയർത്തി നിൽക്കുന്ന വേറെയും വിവിധയിനത്തിലുള്ള മരങ്ങളും ഉണ്ട് .റോസ് വുഡ്, മഹാഗണി തുടങ്ങിയ മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന കാഴ്ച ഏതൊരു പ്രകൃതി സ്നേഹിക്കുകയും ആകർഷിക്കും. പഴക്കമുള്ള തേക്കിൻതോട്ടം കനോലി പ്ലോട്ട് എന്നാണ് ഈ തേക്കിൻതോട്ടം അറിയപ്പെടുന്നത്. പ്രധാന പട്ടണം കൂടിയാണ് നിലമ്പൂർ തേക്കിൻ തോട്ടത്തിലേക്ക് രണ്ട് കിലോമീറ്റർ ദൂരമുണ്ട്. ഇവിടെ പ്രധാനമായും സംരക്ഷിക്കേണ്ടത് കേക്ക് മ്യൂസിയമാണ്. ചാലിയാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന തൂക്കുപാലവും പ്രധാന ആകർഷകമാണ്. ആഢ്യൻപാറ, നെടുങ്കയം പുഴ, കൽക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങിയവ ഇതിൽപ്പെടുന്നു. കോവിലകങ്ങൾ പ്രസിദ്ധമാണ്.

ദൈവമായ" വേട്ടയ്ക്കൊരുമകനെ" ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിക്കുക യുണ്ടായി. ഉത്സവത്തിന് ചടങ്ങ് പരിശോധിച്ചാൽ കാടിൻറെ മക്കളോട് കാണിച്ച കയ്യിൽ കൊടുക്കുക ചിത്രം കൂടിയാണ് അത് രേഖപ്പെടുത്തിയത്. ക്രമേണ കൃഷി കച്ചവടം തൊഴിൽ എന്നിവ വികസിപ്പിക്കുവാനും കോവിലകത്തെ ആവശ്യങ്ങൾക്കായി നായ്ക്കന്മാർ ,ചെട്ടിമാർ ,കുമാരന്മാർ മുതലായവരെ കൂട്ടിക്കൊണ്ടുവന്നു അവർ കോവിലകത്തെ ചുറ്റുമായി താമസിപ്പിച്ചു. മറ്റുള്ളവരൊക്കെ പല  കാലങ്ങളിലായി നിലമ്പൂരിലെ വനസമ്പത്തും ഫലഭൂയിഷ്ഠമായ മണ്ണും കണ്ടു കൃഷിചെയ്തു തൊഴിലെടുത്തു ജീവിക്കാൻ ആയി ഇവിടെ കുടിയേറിപ്പാർത്ത വരാണ്സാമൂഹ്യചരിത്രം പണ്ടുകാലത്ത് നീ ലിം ബപുരം എന്നറിയപ്പെടുന്നതും പിന്നീട് "നീ ലിമ്പോ ഊര് "എന്നും തുടർന്ന്" നിലമ്പൂർ" എന്നും സ്ഥലനാമ പരിണാമം സംഭവിച്ച തുമായ ഈ പ്രദേശത്തെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ചരിത്രം  ആരംഭിക്കുന്നത്1775 കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ടത് ആയി കരുതപ്പെടുന്ന  താച്ചറ കാവിലെ നിലമ്പൂർ കോവിലകവുമായി ബന്ധപ്പെട്ടാണ്. കോഴിക്കോട് സാമൂതിരി  എൻറെ സാമന്തന്മാർ ആരായിരുന്നു നിലമ്പൂർ കോവിലകം. അവരുടെ കീഴിലുള്ള പ്രദേശങ്ങളെ 18 ചേരി കല്ലുകളായി തിരിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ ഈ പ്രദേശം ചാലിയാറിനെ തീരത്ത് കാടിൻറെ അതിഥി ചെയ്യുന്ന ഒരു ചെറിയ ഗ്രാമം മാത്രമായിരുന്നു. മാനവേദൻ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന ഭാഗത്തുനിന്ന് കാട്ടാനകളുടെ ചിന്നംവിളി കേൾക്കാം ആയിരുന്നുവെന്നും പഴമക്കാർ പറയുമായിരുന്നു. ഒരുകാലത്ത് നിലമ്പൂർ കോവിലകത്തു കീഴ് ജന്മി നാടുവാഴി വ്യവസ്ഥ കൊടികുത്തിവാണിരുന്ന സാമൂഹ്യഘടന യായിരുന്നു ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ  ക നെടിയിരുപ്പ് യിൽ നിന്ന്  വന്ന   തച്ചറ കാവിൽ ഏറാടിമാർ ആണ് ഈ കോവിലകം സ്ഥാപിച്ചത്. തമ്പാൻ, തിരുമുൽപ്പാട്, രാജ് എന്നിങ്ങനെ പല പേരുകളിലും അവർ രേഖകളിൽ പരാമർശിക്കപ്പെട്ടു കാണുന്നു. ആദിവാസികളായ മലമൂത്ര ന്മാരും,  പാതി നായകന്മാരും, ചോല നായകന്മാരും, പണിയൻ മാരും ആയിരുന്നു ഇവിടുത്തെ ആദിമ ജനവിഭാഗങ്ങൾ. കോവിലകം ഇവിടെ വരും തോടുകൂടി ആണ് ഈ ഗ്രാമത്തിൻറെ പ്രാധാന്യം ആരംഭിക്കുന്നത്. തമിഴ്നാട്ടിലെ ഗൂഡല്ലൂർ താലൂക്ക് അടക്കമുള്ള കിഴക്കൻ പ്രദേശം മുഴുവൻ ഒരു കാലത്ത് അവരുടെ ജന്മമായിരുന്നു. "ശക്തൻ"  എന്ന് "തമ്പാൻ" കാടിൻറെ ഉടമകളായ ആദിവാസികളിൽ നിന്ന് ഭൂമി മുഴുവൻ കയ്യൂക്കുകൊണ്ടു വെട്ടി പിടിക്കുമായിരുന്നു. പിൽക്കാലത്തു" ഭക്തൻ" എന്നാ മറ്റൊരു തമ്പാൻ നമ്പാല കോട്ടയിൽ നിന്ന് ആദിവാസികളുടെ കുല. വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുകയും ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുകയും ചെയ്തിരുന്നുവെങ്കിലും തമ്പുരാൻറെ അധികാരങ്ങളെയും തീരുമാനങ്ങളെയും എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കുകയും മാനിക്കുകയും ചെയ്തിരുന്നു. സർക്കാരിൻറെ ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കൽ, കരം പിരിവ്, ജനന മരണ രജിസ്ട്രേഷൻ എന്നിവയുടെ ചുമതല അംശ ഉദ്യോഗസ്ഥനായ അധികാരിക്ക് ആയിരുന്നു, അധികാരി സ്ഥാനം  താ വഴിയായി നിലനിന്നിരുന്നു. അധികാരിയെ സഹായിക്കുവാൻ മേനോൻ ,കോൽക്കാരൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മദ്യ ദശകങ്ങളിലാണ് കുടിയേറ്റക്കാരായ ക്രിസ്ത്യാനികൾ ഇവിടെ വൻതോതിൽ എത്തിച്ചേരുന്നത് മണ്ണിനെ പൊന്നാക്കി എങ്ങനെയാണെന്ന് അധ്വാനശീലരായ അവർ അത് നാട്ടുകാരെ പഠിപ്പിച്ചു. റബ്ബർ കൃഷിയോടൊപ്പം കപ്പ കൃഷി കൊണ്ടും എങ്ങനെ വരുമാനം ഉണ്ടാക്കാം എന്ന് കുടിയേറ്റക്കാരാണ് കാട്ടിക്കൊടുത്തത്. ഈ പ്രദേശത്തെ വിദ്യാഭ്യാസ വൈദ്യ ശുശ്രൂഷ രംഗത്തെ വികസനത്തിനും അവർ വിലപ്പെട്ട സംഭാവനകൾ നൽകി. മഞ്ചേരി കിഴക്ക് ഹൈസ്കൂളിൽ ഒന്നും ഇല്ലാതിരുന്ന കാലത്ത് 1940 സീനിയർ മാനവേദ രാജ ആരംഭിച്ചതാണ് ഇന്നത്തെ ഗവൺമെൻറ് മാനവേദൻ ഹൈസ്കൂൾ. ആദ്യകാലത്ത് ഈ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയത് സമൂഹത്തിലെ ഉന്നതരുടെ കുട്ടികൾ മാത്രം ആയിരുന്നുവെങ്കിലും സാമൂഹ്യ ദേശീയപ്രസ്ഥാനങ്ങൾ സൃഷ്ടിച്ച ബോധ നവീകരണത്തിന് പരമായി സ്ഥിതി വിഭാഗങ്ങളിലും വിദ്യാഭ്യാസത്തിനായി മുന്നോട്ടുവന്നു. ഇന്ന് നിലമ്പൂരിൽ 10 പ്രൈമറി സ്കൂളുകളും 2 ഹൈസ്കൂളുകളും സമീപത്തായി തന്നെ രണ്ടു കോളേജുകളും പ്രവർത്തിക്കുന്നു 1936 മലേറിയ നിയന്ത്രണത്തിനായി ഒരു ഡോക്ടറും നഴ്സും മാത്രമായി ആരംഭിച്ച ക്ലിനിക് ക്രമേണ വളർന്ന് ഇന്നത്തെ ഗവൺമെൻറ് ആശുപത്രിയായി ഉദ്ദേശിച്ചത്. ഇവിടെ കടന്നുപോകുന്ന ഊട്ടി റോഡ് നാടിൻറെ വികസനത്തിന് പങ്കുവഹിക്കുന്നുണ്ട്.

'