ലോകത്തെ ഞെട്ടി വിറപ്പിച്ച കോവിഡ്
മാനവരാശിയെ ഭീതിയിലാഴ്ത്തി
ആശങ്ക വേണ്ട കൂട്ടുകാരെ
കൊറോണ എന്ന വൈറസിനെ
ജാഗ്രതയോടെ നേരിടാം
നമുക്കൊന്നായ് തുരത്തിടാം
കൊറോണ ഭീതിയെ നീക്കിടാനായ്
വ്യക്തിശുചിത്വങ്ങൾ പാലിക്കേണം
സോപ്പും സനിറ്റീസിറും ഉപയോഗിച്ചു
കൈകൾ നന്നായി കഴികിടേണം
തുമ്മലോ ചുമയോ വന്നാലുടൻ
തൂവാലകൊണ്ട് മുഖം മൂടണം
അത്യാവശ്യത്തിനായ് പുറത്തിറങ്ങാം
മാസ്ക് ധരിക്കാൻ മറക്കരുത്
പോലീസും ആരോഗ്യപാലകരും
പറയുന്നതേപടി അനുസരിക്കാം
നമ്മുക്ക് വേണ്ടിയും നാടിനു വേണ്ടിയും
എന്നൊരു ബോധ്യം നമ്മുക്ക് വേണം
കൊറോണ എന്ന ഭീകരനെ
ഉടനെ തുരത്തിടാം കൂട്ടുകാരെ
ഉടനെ തുരത്തിടാം കൂട്ടുകാരെ