എം.എച്.എം.യു.പി.എസ് കിളിനക്കോട്/അക്ഷരവൃക്ഷം/അറിയാതെ

Schoolwiki സംരംഭത്തിൽ നിന്ന്
അറിയാതെ

"എന്തിനാമ്മേ നമ്മുടെ വീട്ടിൽ വന്ന് കൊറോണ ചേട്ടൻ നമ്മുടെ അപ്പച്ചനെ കൊണ്ടുപോയത് ?”

നിഷ്കളങ്കമായ അമ്മുവിന്റെ ചോദ്യം കേട്ടപ്പോൾ അമ്മയ്ക്കും ചേട്ടൻ അപ്പുവിനും സങ്കടം വന്നു.അതോണ്ടല്ലേ മോൾക്ക് അപ്പച്ചനെ കാണാൻ പറ്റാണ്ടായേ !ഇനി ആ ചേട്ടന്മാ‍ർ അപ്പച്ചനെ കൊണ്ടോന്നാക്വോ? അവളുടെ വിചാരം കൊറോണ എന്നത് ഒരു ചേട്ടൻ ആണ്എന്നാണ്. അവർ വന്ന് അപ്പച്ചനെ കൊണ്ടോയതാ ..... വല്ല്യ മുഖംമൂടിയൊക്കെ വച്ച ചേട്ടനല്ലേ... കൊണ്ട് പോയത് ! മുഖമൊക്കെ പൊത്തി മാസ്ക് ധരിപ്പിച്ച് അപ്പച്ചനെ വല്ല്യ വണ്ടീലാ കൊണ്ടുപോയത് അവളുടെ കുഞ്ഞിക്കണ്ണിൽ വെള്ളം നിറഞ്ഞു. എനിക്കിനി ആരാമ്മേ മിഠായി വാങ്ങിത്തര്വാ?അവളുടെ ചുവന്നചുണ്ടുകൾ വിതുമ്പാൻ വന്നു. അച്ഛൻ കൊണ്ടുവരുന്ന മിഠായി പൊതികളും,പാട്ടുപാടിയുറക്കുന്നതും .അവളുടെ തൊളറ്റം മുറിച്ചമുടിയെ മാടിയൊതുക്കി നെഞ്ചിൽ കിടത്തി ഉറക്കുന്ന അപ്പച്ചനെയും അവളുടെ മനസ്സിൽ ഓർമ്മവന്നിട്ടുണ്ടാവും... “ഇപ്പോൾ കുറേ ദിവസമായില്ലേ കൊമ്ടുപോയിട്ട്..”എപ്പഴാ വരുന്നേ ? അമ്മേ ? ചേട്ടമ്പറ അവൾ ചിണുങ്ങി.ഇപ്പ നല്ലകറിയുമില്ലാ ,ബിസ്കകറ്റും മിഠായിയും തന്നെ വിട്ട് പോയി അപ്പച്ചൻ പോയപോലെ. കൊറോണ ബാധിച്ച് മരണപ്പെട്ടതോ മറവ് ചെയ്തതോ താനിനി കാണില്ലെന്നതോ.....! മറവിച്ച് .........ആ വെെറസ് തന്റെ അപ്പച്ചനെ കാർന്ന തിന്നതോ ആ ശരീരം മണ്ണോട് ചേർന്നതോ ഈ കുരുന്ന് മോളറിഞ്ഞില്ല.ഈ അമ്മയുടെ തൊണ്ടയിലൊരു നിലവിളി കുരുങ്ങി നിന്നതോ അവളറിഞ്ഞില്ല..........


മുഹമ്മദ് സാലിഖ്
6 B എം.എച്.എം.യു.പി.എസ് കിളിനക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ