എം.എച്ച്.എം.യു.പി.എസ്. വാവൂർ/അക്ഷരവൃക്ഷം/മീനുവും ചിന്നുവും

Schoolwiki സംരംഭത്തിൽ നിന്ന്
മീനുവും ചിന്നുവും

ഒരു വിശാലമായ ഗ്രാമമുണ്ടായിരുന്നു അവിടെ ഒരു വീട്ടിലെ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു .മീനുവും ചിന്നുവും മീനുവിന് നല്ല വൃത്തി ആയിരുന്നു. ചിന്നുവിനെ തീരെ വൃത്തി ഇല്ലായിരുന്നു .നല്ല മിടുക്കിയായിരുന്നു ചിന്നു വളരെ മടിച്ചി ആയിരുന്നു അങ്ങനെ കാലങ്ങൾ കടന്നുപോയി ചിന്നുവിനെ അസുഖം പിടിപെട്ടു ധാരാളം മരുന്ന് കഴിക്കുകയും ചികിത്സിക്കുകയും ചെയ്തിട്ടും യാതൊരുവിധ മാറ്റവും ഉണ്ടായില്ല അങ്ങനെ ദൂരെനിന്ന് പ്രഗൽഭനായ ഒരു വൈദ്യനെ വരുത്തി ചികിത്സിച്ചു അപ്പോൾ വൈദ്യർ ചിന്നുവിനെ അസുഖം കാരണം കണ്ടെത്തി വ്യക്തിശുചിത്വം ഇല്ലായ്മയാണ് അസുഖ കാരണമെന്ന് ചിന്നുവിനോടും വീട്ടുകാരോടും വൈദ്യർ പറഞ്ഞു. അത് കേട്ട് ചിന്നു ജാള്യതയോടെ തലതാഴ്ത്തി. അതിനുശേഷം ചിന്നു തന്റെ വൃത്തിയില്ലായ്മ മനസ്സിലാക്കുകയും ചെയ്തു. പിന്നീട് ചിന്നു നല്ലകുട്ടിയായി വ്യക്തിശുചിത്വം പാലിച്ചു തുടങ്ങി. ചിന്നുവിനെ അസുഖം മാറുകയും ചെയ്തു . ഗുണപാഠം -വ്യക്തിശുചിത്വം ആണ് ഒരു മനുഷ്യന്റെ ആരോഗ്യത്തിനും അഴകിനും ആയുസ്സിനും അത്യാവശ്യം വേണ്ടത്

സദ പി പി
6എ എം യു പി എസ് തവനൂർ, കിഴിശ്ശേരി മലപ്പുറം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ