എം.എച്ച്.എം.യു.പി.എസ്. വാവൂർ/അക്ഷരവൃക്ഷം/ഊതി കെടുത്തിയ വിടപറയൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഊതി കെടുത്തിയ വിടപറയൽ

2020 മാർച്ച് 10

ഞങ്ങളുടെ ജീവിതത്തി ലെ ഒരുഇരുണ്ടദിനം ധാരാളം പ്രതീക്ഷകളോടെ ,ആഘോഷങ്ങളോടെ, പരസ്പരം വിടപറഞ്ഞു ഓർമ്മകൾ പങ്ക് വെച്ചു പിരിഞ്ഞു പോകാനുള്ള അവസരംനഷ്ടപ്പെടുത്തി കൊറോണ എന്ന മഹാമാരി !!! അവധികൾ ആഘോഷമാക്കുന്ന ഞങ്ങൾ ഈ അവധി അറിഞ്ഞതോടെ ഏറെ തളർന്നു കണ്ണുകൾനിറച്ച കൂട്ടുകാരും സ്വാന്ത്വനപ്പിക്കുന്ന അധ്യാപകരും അവസാനം ;കുറഞ്ഞ സമയംകൊണ്ട് എളിയ രീതിയിൽ വിടപറയൽചടങ്ങ് സംഘടിപ്പിച്ച് നാല് അധ്യപികാഅധ്യാപകരുംഞങ്ങളും വിടപറഞ്ഞു

പിന്നീട് അവധിക്കാലം നീണ്ടു. വാർത്തകൾ സ്ഥിരമായികേട്ടും പത്രങ്ങൾ വായിച്ചും ഈമഹാമാരിയെ പറ്റി അറിഞ്ഞപ്പോൾ ഏതു ത്യാഗവും സഹിക്കാൻ ഞങ്ങൾ തയ്യാറായി .

കളികൾ ഞങ്ങളുടെ പ്രാണവായു ആയിരുന്നു. അത് തല്ലി ക്കെടുത്ത കൊറോണേ നിനക്ക് മാപ്പില്ല.:: ഞങ്ങൾ ഭരണകർത്താക്കൾ ആഹ്വാനം ചെയ്ത ജനറൽ കർഫ്യൂ, ആരോഗ്യ സന്നദ്ധപാരവർത്തകരെ അഭിനന്ദിക്കൽ, ഐക്യദീപം തെളിയിക്കൽ എന്നിവയിലെല്ലാം പങ്കെടുത്ത് "അണ്ണാരക്കണ്ണനും തന്നാലായത് ' എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കി കുട്ടികൾ ആയ ഞങ്ങൾ കളിച്ചും കൃഷി വായന എന്നിവയിലൂടേയും ഈഅവധിക്കാലം തള്ളി നീക്കുന്നു. പുതിയ വിദ്യാലയവും പുസ്തകവും ബാഗും യൂണിഫോമും സ്വപ്നം കണ്ട്... പ്രതീക്ഷകളോടെ പുതിയ അധ്യയനവർഷം::: ഇല്ല നമ്മൾ തോൽക്കില്ല ഒരിക്കലും* ഈമഹാമാരിക്ക്മുന്നിൽ എന്ന പ്രതിജ്ഞ യെടുത്ത്കൊണ്ട് ലോകനന്മക്കായി പ്രാർത്ഥിക്കുന്നു. "ലോകാ:സമസ്താ സുഖിനോ ഭവന്തു.....'

പാർവതി പി
7 D എം ഏച്ച്.എം എ യു പി. സ്കൂൾ വാവൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം