എം.എച്ച്.എം.യു.പി.എസ്. വാവൂർ/അക്ഷരവൃക്ഷം/അവധിക്കാലത്തെ തട്ടിപ്പറിച്ച് കോവിഡ് 19
അവധിക്കാലത്തെ തട്ടിപ്പറിച്ച് കോവിഡ് 19
അവധിക്കാലം വളരെ നല്ല രീതിയിൽ ആഘോഷിക്കുകയും സന്തോഷം കണ്ടെത്തുകയും ചെയ്യുന്നവരാണ് നമ്മൾ, അതുപോലെ ഇപ്രാവശ്യവും വും അവധിക്കാല വളരെ നല്ല രീതിയിൽ ആഘോഷിക്കാം എന്ന് കരുതി നിൽക്കുകയായിരുന്നു ഞങ്ങൾ.... സ്കൂൾ അവസാനത്തിലേക്ക് നിൽക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ആ മഹാമാരി കടന്നു വന്നു കൊറോണ, കോവിഡ് 19.. ഇത് ഞങ്ങളുടെ സ്വപ്നങ്ങളെയും സന്തോഷത്തെയും ഇല്ലാതാക്കി.. കോവിഡ് എന്നത് ഒരു ദുരന്തമായിരുന്നു... അത് എപ്പോഴാണ് ഇവിടെ എത്തിച്ചേർന്നത്?.. നമ്മെയും നമ്മുടെ രാജ്യത്തെയും ഇല്ലാതാക്കാൻ ....ആരും അറിയാതെ.. പക്ഷേ.. ഇതിപ്പോൾ നമ്മളെ ആക്രമിക്കാൻ ഒരു അക്രമകാരിയായ വന്നെങ്കിലും അതിനെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നും പറഞ്ഞ് നാം മാറി നിൽക്കാൻ ശ്രമിക്കരുത്... കോവിഡ് 19 മൂലം ഒരുപാട് അവധി കിട്ടിയെങ്കിലും ആർക്കും ഒരു സന്തോഷവും ലഭിച്ചില്ല., മാത്രമല്ല ഏത് അവധി ലഭിച്ചാലും സന്തോഷിക്കുകയും ആഹ്ലാദം പങ്കിടുന്ന വരും ആണ് നമ്മൾ എന്നാൽ ഇതിൽ ആർക്കും ആഹ്ലാദം കണ്ടെത്താനും പങ്കിടാനും കഴിഞ്ഞില്ല. ഈ മഹാമാരിയിൽ കൂട്ടിലടച്ച തത്ത പോലെ ആണ് ഞങ്ങൾ കഴിയുന്നത് ഇതിൽ ഞങ്ങളുടെ ഏക സന്തോഷം എന്തെന്നാൽ ഞങ്ങളുടെ ടീച്ചേഴ്സ് നൽകുന്ന അവധിക്കാല പ്രവർത്തനങ്ങൾ ആണ്.. അതുപോലെ തന്നെ ഏതൊരു മത വിഭാഗക്കാരെയും സങ്കടപ്പെടുത്തുന്ന ദിനരാത്രങ്ങൾ ആണ് ഈ കോവിഡ് 19 മൂലം അനുഭവിക്കുന്നത്.. മുസ്ലിമിനെ സംബന്ധിച്ച് പള്ളിയില്ല, ഹിന്ദുവിനെ സംബന്ധിച്ച് അമ്പലങ്ങൾ ഇല്ല. അങ്ങിനെ അങ്ങനെ ഇത് എല്ലാ മതസ്ഥരെയും വീർപ്പുമുട്ടിക്കുന്നു. ഈ ദുരന്തത്തിൽ എത്രയും പെട്ടെന്ന് നമ്മുടെ നാട്ടിൽ നിന്നും രാജ്യത്തു നിന്നും ലോകത്തിൽ നിന്നും നാട് കടത്താൻ വേണ്ടി നമ്മളാൽ കഴിയുന്നത് നാം ഓരോരുത്തരും ചെയ്യാം... ഇതിനെ തടുക്കാൻ വേണ്ടി സർക്കാറും പൊലീസും മറ്റു ആരോഗ്യ പ്രവർത്തകരും ആരോഗ്യവകുപ്പും എല്ലാം പറഞ്ഞതുപോലെ ( ബ്രേക്ക് ദ ചെയിൻ ) നാമോരോരുത്തരും സോപ്പുപയോഗിച്ച് അല്ലെങ്കിൽ ഹാൻ വാഷ് ഉപയോഗിച്ച് വൃത്തിയാക്കുക, അതുപോലെതന്നെ നമ്മളോട് പറഞ്ഞ മറ്റൊരു കാര്യമാണ് "ലോക ഡൗൺ" അല്ലെങ്കിൽ "സ്റ്റേ ഹോം " ഇത് എല്ലാവരും നിസ്സാരമായി കണ്ട് പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന പതിവ് കണ്ടുവരുന്നുണ്ട്, ഓർക്കുക ഇത് എല്ലാവർക്കും വേണ്ടിയാണ്.... അവർക്കുവേണ്ടി മാത്രമല്ല . അതുകൊണ്ട് എല്ലാവരും ഇതിനോട് സഹകരിക്കുക.....സഹായിക്കുക...... STAY HOME.... STAY SAFE.... BREAK THE CHAIN....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം