എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


ചൈനയിലെ വൂഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ഇറ്റലി ഇറാൻ സ്പൈൻ എന്നിവിടങ്ങളിലൂടെ ഇന്ത്യയിലും എത്തി (ഇന്ത്യയിൽ കേരളത്തിലാണ് ആദ്യമായി രോഗം സ്ഥിതീകരിച്ചത് ). ഇപ്പോൾ ലോകം മുഴുവനും പടർന്നു. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്. ഒരു പരിതി വരേ നമ്മുക്ക് തടയാൻ കഴിയുന്നത് വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ഒരു പകുതിവരേ നമുക്ക് സാധിക്കും. ചുമയ്ക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാം. ലോക് ടൺ മൂലം നാടിൻ്റെ സമ്പദ് വ്യവസ്ഥക്കും ജനങ്ങൾക്കും വളര പ്രയാസമാണുള്ളത് ‘അത് അന്യസംസ്ഥാനത്ത് കുറേ ആളുകൾ ജോലിയില്ലാതെ നാട്ടിൽ വരാൻ കഴിയാതെ പ്രയാസപ്പെട്ട് കഴിയുന്നു. അത് പോലെ പ്രവാസികളും ദുരിതത്തിലാണ് ‘ആരാധ’നാലയം പോലെയുള്ള നല്ല പ്രവർത്തനങ്ങളും നിലച്ചു’ ഇത് തുടർന്നാൽ നാട് പട്ടിണിയും ദുരിതവും വന്ന് ഇല്ലാതെയാവും’ ഈ മഹാമാരി കൊണ്ട് നാടിന് കുറച്ച് നോട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഭക്ഷണം വേഷ്ടാകുന്നതും ദൂർത്തടിച്ച് പണം ചെലവിക്കലും ആഡംഭരങ്ങളും ആർഭാടങ്ങളും ഈ രണ്ട് മാസം നീരെ ഇല്ലാതയായി.പാസ്റ്റ്ഫുഡിൻ്റെ കൂടെ പോകുന്ന ന്യൂ ജനറേഷൻകുട്ടികളുടെ ആരോഗ്യവും ‘എല്ലാവരും പ്രകൃതിയിലേക്ക് ഇറങ്ങി ചക്ക മാങ്ങ ഇഷ്ടവിഭങ്ങളാക്കി കഴിക്കുന്നു ‘ഇതെല്ലാം പെട്ടെന്നുണ്ടായ നേട്ടങ്ങളാണല്ലോ ‘ ഏതായാലും ഈ മഹാമാരി പെട്ടെന്ന് ഇല്ലാതെയായി നാടും നാട്ടുക്കാരും രക്ഷപ്പെട്ടട്ടെ! എന്ന് പ്രാർത്ഥിക്കാം.

ഹിസാന കെ കെ
3 E എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം