എം.എം.യു.പി.എസ്.പുതുപ്പരിയാരം/അക്ഷരവൃക്ഷം/ പിശുക്കന് പറ്റിയ അമളി

പിശുക്കന് പറ്റിയ അമളി

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു പഴക്കച്ചവടക്കാരൻ ജീവിച്ചിരുന്ന. അയാൾ മഹാ പിശുക്കനും അത്യാഗ്രഹിയും ആയിരുന്നു. അയാൾ പഴങ്ങൾ തോന്നിയ വിലക്കാണ് വിറ്റിരുന്നത്. ആ നാട്ടിലെ എല്ലാവർക്കും അയാളെ വെറുപ്പായിരുന്നു. ഒരു ദിവസം ഒരു പാവപ്പെട്ട മനുഷ്യൻ വിശന്ന് വല‍ഞ്ഞ് വരികയായിരുന്നു. അയാൾ ചുറ്റുപാടും നോക്കി. അപ്പോൾ ഒരു പഴക്കട കണ്ടു. അയ്യാൾ കണ്ട കട ഈ അത്യാഗ്രഹിയുടെ കട യായിരുന്നു. ഈ പാവപെട്ട മനുഷ്യൻ കടയിൽ പോയി വില ചോദിക്കാതെ പഴം വാങ്ങി കഴിച്ചു. കഴിച്ച ശേഷം അയ്യാൾ പഴത്തിന്റ വില ചോദിച്ചു. അപ്പോൾ അത്യാഗ്രഹിയായ പഴ കച്ചവടക്കാരൻ പറഞ്ഞു. പഴത്തിന് പത്തു രൂപയാണ് എന്ന്. പക്ഷെ അയാളുടെ കയ്യിൽ വെറും അഞ്ചു രൂപയെ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ പാവപ്പെട്ട മനുഷ്യൻ പറഞ്ഞു. ഞാൻ ഇനി എന്ത് ചെയും. അപ്പോൾ കച്ചവടക്കാരൻ പറഞ്ഞു. എനിക് ഇപ്പോൾ തന്നെ എന്റെ പൈസ വേണം. അല്ലങ്കിൽ ഞാൻ നിന്നെ ഇവിടെ നിന്ന് വിടില്ലാ. ഈ കാര്യം പറഞ്ഞപ്പോൾ പാവപ്പെട്ട മനുഷ്യൻ പരിഭ്രാന്തിയോടെ നിൽക്കുകയായിരുന്നു. അപ്പോൾ കച്ചവടക്കാരൻ ഇയ്യാൾ കഴിച്ച പഴത്തോല് അയാളുടെ കഴുതക്ക് കൊടുത്തു. അപ്പോൾ ആ പാവപെട്ട മനുഷ്യന്ന് പെട്ടന്ന് ഒരു സൂത്രം തോന്നി. അയാൾ കച്ചവടക്കാരനോട് താൻ കഴിച്ച പഴത്തോല് തന്നാൽ ഞാൻ അതിന്റെ പൈസ തരാമെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞപ്പോൾ പഴക്കച്ചവടക്കാരൻ ഇനി എന്ത് ചെയുമെന്നറിയാതെ തലകുനിച്ചു നിന്നു. അപ്പോൾ പാവപ്പെട്ട മനുഷ്യൻ പറഞ്ഞു. ഇപ്പോൾ നിങ്ങൾക് മനസിലായില്ലേ കയ്യിലുള്ളതെല്ലേ നൽകാൻ കഴിയുള്ളൂ എന്ന്. അപ്പോൾ പഴക്കച്ചവടക്കാരന്ന് അയാളുടെ തെറ്റ് മനസിലായി. അങ്ങനെ അയാൾ എല്ലാവർക്കും നന്മയും സഹായവും ചെയുന്ന ഒരു നല്ല കച്ചവടക്കാരനായി ജീവിച്ചു.

ഫാത്തിമ നാജിയ.
7 A എം. എം. യു. പി. സ്കൂൾ, പുതുപ്പരിയാരം
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ