സഹായം Reading Problems? Click here


എം.എം.എച്ച്.എസ്സ്. പന്തലാംപാടം/അക്ഷരവൃക്ഷം/വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വിലാപം


ആരവങ്ങളില്ലാതലയടികളില്ലാതെ
അലയടങ്ങാതെയൊരാഴി
കലിതുടങ്ങി മൃത്യുതാണ്ഡവം
കണ്ടുമടുത്തു കണ്ണുമടങ്ങി
കേട്ടു മടുത്തു കേൾവിയടഞ്ഞു

അകലയുമരികിലും മൃത്യുഗമനം
ആബാലവൃന്ദം ഞരങ്ങിയരണ്ടു
നേതൃനിരയണി ചേരുന്നു
കാവലായ് - കരുണയായ് - കരുതലായ്

തണലായ് - താങ്ങായ് - തുണയായ്
അനന്തവിഹായസ്സിലേക്ക് കണ്ണയച്ച്
ആരോടൊക്കെയോ മാധ്യമവിചാരം നടത്തി
അലസതയുടെയോരം ചാരി

അടങ്ങാകരച്ചിലുകൾക്കൊപ്പം കൂടി
കൈതവമില്ലാ കളി ചിരികളില്ല
കാരാഗ്രഹം കണക്കെ ഗൃഹങ്ങളിവിടെ
സായുധരുണ്ടിവിടെ സമാധാനമില്ലിവിടെ

കൂരിരുളാണിവിടം ജ്യോതിസ്സെവിടെ
അകലെയകലെ പച്ചപ്പു തേടി
ശാന്തി ദൂതുമായ് മാടപ്പിറാവ് ചിറകടിച്ചുയരട്ടെ.

എമിൽ സാം തോമസ്സ്
9 A എം.എം.എച്ച്.എസ്സ്._പന്തലാംപാടം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത