എം.എം.എച്ച്.എസ്സ്. പന്തലാംപാടം/അക്ഷരവൃക്ഷം/ചതിയന് കിട്ടിയ തിരിച്ചടി

Schoolwiki സംരംഭത്തിൽ നിന്ന്
ചതിയന് കിട്ടിയ തിരിച്ചടി

ഒരു കാട്ടിൽ ഒരു കുറക്കനും സിംഹവും ഉണ്ടായിരുന്നു. പക്ഷെ സിംഹം ഒരു മണ്ടൻ ആയിരുന്നു. കുറുക്കൻ സുത്രശാലിയും. അതുകൊണ്ട് കുറുക്കൻ സിംഹം വേട്ടയാടുന്ന മൃഗത്തെ തിന്ന് സുഖിച്ച് ജീവിച്ചു. ഒരിക്കൽ സിംഹം അസുഖം പിടിപെട്ട് കിടപ്പിലായി. രണ്ടു പേരും പട്ടിണിയിലായി. കുറുക്കൻ ഇടയ്ക്ക് പുറത്തു പോയി അവന്റെ സൂത്രം ഉപയോഗിച്ച് മറ്റ് മൃഗങ്ങളെ പിടിച്ചു തിന്നു. എന്നാൽ സിംഹം ഭക്ഷണം ഇല്ലാതെ ഗുഹയുടെ ഉള്ളിൽ തന്നെ കിടന്നു. കുറുക്കൻ ഇടയ്ക്ക് ഗുഹയുടെ അകത്തു വരുമ്പോൾ മറ്റു മൃഗങ്ങളുടെ മണം വരും. പക്ഷെ അവൻ ഒന്നും കഴിച്ചിട്ടില്ല എന്ന് നുണ പറയും. ഒരു ദിവസം അസുഖം മാറിയ സിംഹം കുറുക്കൻ അറിയാതെ അവന്റെ പിന്നാലെ പതുങ്ങിപ്പോയി. കുറുക്കൻ മറ്റു മൃഗങ്ങളെ പിടിച്ചു തിന്നുന്നതും കണ്ടു. കുറുക്കൻ തന്നെ ചതിക്കുകയാണ് എന്ന് മനസ്സിലാക്കിയ സിംഹം അപ്പോൾ തന്നെ കുറുക്കന്റെ കഥ കഴിച്ചു. ഇതാണ് ചതിയന് കിട്ടിയ തിരിച്ചടി.

ബിയോണ ടി എസ്
8 C എം.എം.എച്ച്.എസ്സ്._പന്തലാംപാടം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ