എം.എം.ആർ. എച്ച്.എസ്. എസ് നീറമൺകര/അക്ഷരവൃക്ഷം/ഭൂമിക്കൊരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിക്കൊരു കത്ത്

പ്രിയപ്പെട്ട ഭൂമിമാതാവേ,

                                           താങ്കൾക്കു സുഖം എന്നു വിശ്വസിക്കുന്നില്ല. കാരണം താങ്കളുടെ സന്താനങ്ങൾ കോറോണഭീഷണിയിൽ വലയുമ്പോൾ അമ്മയ്ക്ക് മനോദുഃഖമായിരിക്കും. ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള അന്വേഷണങ്ങളിൽ അവർ പെറ്റമ്മയും കൂടപ്പിറപ്പുകളെയും മറന്നു. സുഖ സമൃദ്ധവും ആർഭാടപൂർവമായ ആധുനികജീവിതം മനുഷ്യനെ മണ്ണിനോടും സഹജീവികളോടും വെറുപ്പ് ഉള്ളവൻ ആക്കി. പ്രകൃതിയുടെ ജൈവ ഭൗമ രാസ ചക്രങ്ങൾക്ക് ഉൾക്കൊള്ളാൻ ആവുന്ന ജീവിതരീതിയാണ് നമ്മുടെ പൂർവ്വികർക്ക് ഉണ്ടായിരുന്നത്. എന്നാൽ സുഖലോലുപരായി എന്റെ തലമുറ ഉപഭോഗ സംസ്കാരത്തിന് അടിമപ്പെട്ട് സ്വന്തം അമ്മയെ കൊല്ലാക്കൊല ചെയ്യുന്നു. രാസകീടനാശിനികൾ കോൺക്രീറ്റ് അവശിഷ്ടങ്ങളും ചപ്പുചവറുകളും ഇലക്ട്രോണിക്സ് മാലിന്യങ്ങൾ ഇവയെല്ലാം ടൺ കണക്കിന് ദിവസേന പുറന്തള്ളുന്നു. ജലവും വായുവും മണ്ണും മലിനപ്പെടുത്തി പല മാറാരോഗങ്ങളെയും നാം ക്ഷണിച്ചുവരുത്തുന്നു. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് ചോദിക്കും മുമ്പ് ഇപ്പോഴത്തെ തലമുറ ഇനി എത്രനാൾ എന്ന് ചിന്തിക്കേണ്ടി വരുന്നു. ലക്ഷക്കണക്കിന് കൂടെപ്പിറപ്പുകൾ ദിനംതോറും നഷ്ടപ്പെടുമ്പോൾ " അമ്മേ മാപ്പ് തരൂ" എന്ന് നിലവിളിച്ചുകൊണ്ട് മണ്ണിലേക്ക് മടങ്ങാം. പ്ലാസ്റ്റിക് കത്തിക്കില്ല, ജൈവകൃഷി സ്വീകരിക്കാം, മരങ്ങൾ നടാം മനുഷ്യർ പരസ്പരം സ്നേഹിച്ചു കൊള്ളാം എന്നൊക്കെയുള്ള ജല്പനങ്ങൾ മാതാവേ കേൾക്കണമേ. ഒരു ഭൗമദിനം കൂടി കടന്നുപോകുന്ന ഈ വേളയിൽ അമ്മ സഹിക്കും സ്നേഹിക്കും പൊറുക്കും എന്ന ആത്മ വിശ്വാസത്തോടെ നിർത്തുന്നു. 
                                                                                         എന്ന് 
                                                                                         ഭൂമിപുത്രി
                                                                                         കീർത്തന സി നായർ