എം.എം.ആർ. എച്ച്.എസ്. എസ് നീറമൺകര/അക്ഷരവൃക്ഷം/എന്റെ covid കാലം
എന്റെ covid കാലം
Covid 19 എന്റെ ജീവിതത്തിൽ ഒരുപാടു സ്വാധീനം വരുത്തിയിട്ടുണ്ട്......... ഒരുപാട് നല്ലവശങ്ങളും മോശം വശങ്ങളും ഞാൻ കണ്ടറിഞ്ഞു.... ഒരിക്കൽ പോലും ഇങ്ങനെ ഒരു അവസ്ഥ ഞാൻ ചിന്തിച്ചിട്ട് കൂടി ഉണ്ടായിരുന്നില്ല.... എന്റെ ജീവിതത്തിൽ പല മാറ്റങ്ങളും വന്നു.... ആദ്യമായി ഞാൻ ഏറ്റവും കൂടുതൽ സമയം ഉറങ്ങാൻ തുടങ്ങി....ഉറങ്ങുന്നത് പ്രതിരോധ ശക്തി കൂട്ടുമെന്നുള്ളത് എന്റെ ഉറക്കത്തിനു പിൻബലമേകി.... സ്കൂളിൽ പോകുന്ന വിചാരം ഇല്ല, ഇഷ്ടം പോലെ സമയം കിട്ടുന്നു.... ഒരിക്കലും താല്പര്യത്തോടെ കാണാതിരുന്ന ന്യൂസ് ചാനലുകൾ ഞാൻ കാണാൻ തുടങ്ങി..... ഉറക്കം എഴുന്നേറ്റ് വരുമ്പോൾ ആദ്യം തന്നെ ഇന്ന് കൊറോണ വൈറസ് നമ്മുടെ ലോകത്തു എന്ത് മാത്രം മാറ്റങ്ങൾ വരുത്തി എന്ന് നോക്കും... ധാരാളം നല്ല സിനിമകൾ കാണാൻ സമയം കിട്ടി.... അച്ഛനും അമ്മയും ചേട്ടനും എപ്പോഴും കൂടെ ഉള്ളത് മനസ്സിന് ഒരുപാടു സന്തോഷം നൽകുന്നു.... കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന സമയം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.... സായാഹ്നം മുഴുവൻ ഞാൻ അവരോടൊപ്പം പലതരം വിനോദങ്ങളിൽ ഏർപ്പെടുന്നു.... അമ്മയൊപ്പം ഞാൻ പാചക പരിശീലനത്തിലും ഏർപ്പെടുന്നു...... പുതിയ വിഭവങ്ങൾ ഉണ്ടാക്കാൻ അമ്മയെ പ്രേരിപ്പിക്കുന്നത് എനിക്ക് ഏറ്റവും സന്തോഷം നൽകുന്നു.... ഭക്ഷണം സമാധാനമായി കഴിക്കാൻ സമയം കിട്ടുന്നു.... ആഴ്ചയിൽ ഒരിക്കൽ തീയേറ്ററിൽ പോയി സിനിമയും കണ്ട് ഹോട്ടലിൽ പോയി ഭക്ഷണവും കഴിച്ചിരുന്ന കാര്യം തന്നെ ഞാൻ മറന്നു പോയി....... പക്ഷെ എന്റെ മൊബൈൽ ഫോണിലേ കളികൾ ഒരുപാട് കൂടി...... അത് കുറക്കണം.... ഈ കോറണ കാലം എല്ലാവരും സുരക്ഷിതരായി ഇരിക്കാൻ ഞാൻ പ്രാത്ഥിക്കുന്നു....
|