എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

2023-24അധ്യയന വർഷത്തെ സയൻസ് ക്ലബ്‌ പരിപാടികൾ പ്രവേശനോത്സവത്തിൽ നടത്തിയ ക്വിസ്സ് മത്സരത്തോടെ ആരംഭം കുറിച്ചു.'സയൻട്വിസ്റ്റ് ' എന്നാ പേരിൽ സയൻസ് ക്ലബ്‌ ആരംഭിക്കുകയും ഷിബ ഷെറിനെ ക്ലബ്‌ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കുകയും ചെയ്തു. ജൂലൈ 4ന് മേരിക്യൂറി ദിനവുമായി ബന്ധപ്പെട്ട് slide നിർമാനമത്സരം സങ്കടിപിച്ചു . മെഹ്ന 8-E, ആര്യ 8-B, സ്നേഹ 10 എന്നിവർ സമ്മാനത്തിനാർഹരാവുകയും ചെയ്തു. ജൂലൈ 14ന് ഇന്ത്യൻ ബഹിരകാശ രംഗത്തെ പുത്തനുനർവായ ചന്ത്രയാൻ 3 വിക്ഷേപണത്തിന്റെ  ഓഡിയേ സംപ്രശനം ചെയ്തു. തുടർന്ന് 'ചാന്ത്രയാൻ ദത്യങ്ങൾ 'എന്ന തലകെട്ടിൽ ഉപന്യസമത്സരവും സങ്കടിപ്പിച്ചു. റാനിയ 9-A, ശ്വേത 10-F,നിഷാന ഫാത്തിമ -10-O എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ജൂലൈ 21ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച റിൻഷ 8-B യുടെ നേതൃത്ത്തിൽ ഫ്ലാഷ്മോബും, പോസ്റ്റർ നിർമാണ മത്സരവും, റോക്കറ്റ് നിർമാണ മത്സരവും നടത്തി. അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടെനുബന്ധിച്ച "millets asuper food ordict fad "എന്നാ വിഷയത്തിൽ സെമിനാർ സങ്കടിപ്പിച്ചു. സ്കൂൾ തലത്തിൽ ഒന്നാംസ്ഥാനം ലഭിച്ച ദിയ 9-D, സബ്ജില്ല തലത്തിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കി. 22/07/2023 ന് പുതിയ സയൻസ് ക്ലബ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തു. പവിത്ര 10-C ക്ലബ്‌ സെക്രട്ടറിയായി തെരെഞ്ഞെടുത്തു. ആഗസ്റ്റ്‌ മാസത്തിൽ സ്കൂൾ തല ശാസ്ത്രോത്സവം നടത്തുകയും സയൻസ് പ്രൊജക്റ്റ്‌, സ്റ്റിൽ മോഡൽ, വർക്കിംഗ്‌ മോഡൽ, ശാസ്ത്ര നാടകം എന്നിവയിലേക്ക് സബ്ജില്ല മത്സരാർഥികളെ കണ്ടെത്തുകയും ചെയ്തു. ശാസ്ത്ര നാടകം സബ്ജില്ലാ തലത്തിൽ ഒന്നാംസ്ഥാനം നേടുകയും ജില്ലാ തലത്തിൽ B Grade നേടുകയും ചെയ്തു. സെപ്തബർ 10ന് ഓസോൺ ദിനത്തോടനുബന്ധിച്ച ലോഗോ നിർമാണ മത്സരവും Dr. MS. സ്വാമിനാഥൻ അനുസ്മരണ പരിപാടിയും ശാസ്ത്രദിന പ്രഭാഷണവും, ലോക എയ്ഡ്‌സ് ദിനചാരണവും ലോകമണ്ണ് ദിനത്തിൽ പോസ്റ്റർ രചനയും നടത്തി. 2023-24 വർഷത്തിൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ നടന്ന എല്ലാ പ്രോഗ്രാമിന്റെയും സമ്മാന വിതരണവും ഈ കാലയളവിൽ നടത്തി.