എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുമ്പിളിയം മലപ്പുറത്തെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ വളാഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇരുമ്പിളിയം പഞ്ചായത്തിൽ 2003 ൽ സ്ഥാപിതമായ വിദ്യാലയമാണ്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ വളാഞ്ചേരി നഗരത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വലിയ നേട്ടങ്ങളാണ് സ്കൂൾ നൽകിയിട്ടുള്ളത്. ഇന്ന് ഹൈസ്കൂളിനായി ഓഡിറ്റോറിയം ഉൾപ്പെടെ നാല് കെട്ടിടങ്ങളും,സയൻസ് ലാബും , മൂന്ന് ഐടി ലാബും,ലൈബ്രറിയും ,ഗ്രൗണ്ടും വിദ്യാലയത്തിനുണ്ട് .പാഠ്യപാഠ്യേതര വിഷയങ്ങളിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാലും മാനേജ്മെന്റിന്റെയും അധ്യാപക അധ്യാപികമാരുടെയും അനധ്യാപകരുടെയും പിടിഎയുടെയും ഒരുമിച്ചുള്ള സേവനത്തിൽ 3000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇന്ന് എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ.