എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ഗണിത ക്ലബ്ബ്/2023-24
{Yearframe/Pages}}
2023-2024 അധ്യയന വർഷത്തിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഗണിത ക്ലബ് തൽസമയ പസിൽ മത്സരം സംഘടിപ്പിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. ജൂൺ 19 പാസ്കൽ ദിനത്തിൽ പസിൽ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും വിദ്യാർത്ഥികളോട് പൂരിപ്പിക്കാൻ നിർദ്ദേശിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയുണ്ടായി. സെപ്റ്റംബർ 23 ന് സ്കൂൾ തല ഗണിതമേള മികച്ച രീതിയിൽ നടത്തി. ഗണിത ക്വിസ് മത്സരവും, ടാലന്റ്റ് സെർച്ച് എക്സാമും നടത്തുകയുണ്ടായി. ദേശീയ ഗണിത ശാസ്ത്ര ദിനമായ ഡിസംബർ 22 ന് ക്ലാസ്സ് തലമായി ക്രിസ്മസ് ട്രീ നിർമാണ മത്സരം സംഘടിപ്പിച്ചു. ഗണിതോത്സവത്തിൻ്റെ ഭാഗമായി പഠനയാത്രയും നടത്തി.