എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/നിർഭയം

Schoolwiki സംരംഭത്തിൽ നിന്ന്
നിർഭയം

പുതുമ കാത്ത് നിന്നിടുന്ന
പുലരിയിൽ പിറന്നവർ
തോൽക്കുവാൻ പിറന്നതല്ല
നമ്മളെന്നതോർക്കുവിൻ
ഒരുമയോടെ കരുതലോടെ
നീന്തിടും ഈ നാളിലും
പഴമ കാത്ത് പുതുമയോടെ
മുന്നിടാം ഈ കാലവും
ഒപ്പമി മലാഖമാരും പോലീസു-
മുണ്ട് കൂട്ടിന്
എന്തിന് ഭയപ്പെടേണം
നമ്മളീ കൊറോണയെ
കണ്ണിയെ തുരത്തുവാൻ
കൂടെയുണ്ട് കൂട്ടര്
കൈകളെ കഴുകി വർത്തി-
യാക്കുവിൻ ജനങ്ങളെ
തുമ്മിയാൽ തൂവാല _യാൽതുടയ്ക്കുവിൻജനങ്ങളെ
നിർഭയം അതാണ് നമ്മൾ
കൊറോണയെ തുരത്തുവാൻ
തകർക്കണം തകർക്കണം
നമ്മളീ കൊറോണയെ
ശങ്കയകറ്റി ചെറുക്കും
നമ്മളീ മഹാമാരി

ഫാത്തിമ റിൻസി .കെ
8 M എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത