Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


മാലിന്യമുക്ത നവകേരളം കാമ്പയിൻ

മാലിന്യമുക്തം നവകേരളം കുട്ടികളുടെ ഹരിത സഭ പദ്ധതിയുടെ ഭാഗമായി 2023 നവംബർ പതിനാലാം തീയതി മുതൽ മണ്ണാർക്കാട് എംഇഎസ് എച്ച് എസ്സിൽ ഹരിതസഭയുടെ പ്രവർത്തനം ആരംഭിച്ചു. സ്ക്കൂൾതല പ്രവർത്തനത്തിൽ ആദ്യമായി ക്ലാസ്സ് റൂം മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി മൂന്നു തരത്തിലുള്ള -പേപ്പർ വേസ്റ്റ് , പ്ലാസ്റ്റിക്ക് കവർ, പ്ലാസ്റ്റിക് ബോട്ടിൽ എന്നിവ തയ്യാറാക്കി. ഓരോ ക്ലാസ്സ് റൂമിലും ഒരു വേസ്റ്റ് ബാസ്ക്കറ്റ് വയ്ക്കുകയും കുട്ടികൾക്ക് പ്രത്യേക നിർദ്ദേശം നൽകുകയും ചെയ്തു. ഭക്ഷണ വേസ്റ്റ് പ്രത്യേകമായി തയ്യാറാക്കിയ ബാസ്കറ്റിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചു. ജൈവ അജൈവമാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുവാൻ ശ്രദ്ധിക്കുന്നുണ്ട്. ആഴ്ച്ചയിൽ മൂന്ന് തവണ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നുണ്ട്. കുട്ടികളെ "മാലിന്യമുക്ത കേരളം" എന്ന ധാരണ ഉണ്ടാക്കുന്നതിനുംവ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം അറിയുന്നതിനുമായി ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. വേസ്റ്റ് റീസൈക്ലിംഗ് വേസ്റ്റ് കുറയ്ക്കൽ എന്നിവയെ കുറിച്ചുംപ്രത്യേക ബോധവൽക്കരണം നടത്തി. കുട്ടികൾക്ക് വേസ്റ്റുകൾ കൊണ്ട് പുനരുപയോഗമുള്ള വസ്തുക്കൾ ഉണ്ടാക്കാനുള്ള പ്രോത്സാഹനം നൽകി. പരമ്പരാഗത രീതികൾജൈവകൃഷി മാലിന്യനിർമ്മാർജ്ജനം എന്നിവ ബോധ്യപ്പെടുത്തി. "നമുക്ക് ചുറ്റുമുള്ള മാലിന്യങ്ങളെ നീക്കം ചെയ്യേണ്ടത് നാം തന്നെയാണ്" എന്ന ബോധം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി പരിസ്ഥിതി ബോധം വളർത്തി. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി. സ്ക്കൂളും പരിസരവും "പ്ലാസ്റ്റിക് നിരോധിത മേഖലയായി" പ്രഖ്യാപിച്ചു. വൃത്തിയുള്ള പരിസരം, ക്ലാസ്സ് റൂം അന്തരീക്ഷം എന്ന ചിന്ത കുട്ടികളിൽ വളർത്തുന്നതിനായി ഹരിത സഭയിലെ കുട്ടികളെ ചുമതലപ്പെടുത്തി. പൂർണമായും പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുന്നതിനായി പാരമ്പര്യ രീതി തുടർന്നു വരുന്നതിനും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിച്ചുഹരിത പരിസരത്തിൽ ജീവിക്കുന്നതിനും മാലിന്യം കുറയ്ക്കുന്നതിനുമായി കുട്ടികളെ തൈകൾ വച്ചു പിടിപ്പിക്കുവാനും പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം ശുദ്ധവായു ലഭ്യത എന്നിവ ഉറപ്പുവരുത്തുവാനും പ്രോത്സാഹിപ്പിച്ചു. "മാലിന്യങ്ങൾ വലിച്ചെറിയൽ" ഒഴിവാക്കുന്നതിനായി ആഴ്ചയിലൊരിക്കൽ പ്രതിജ്ഞ ചൊല്ലുകയും തങ്ങളുടെ കർത്തവ്യങ്ങൾ പൂർണമായി പാലിക്കുവാൻ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.