സഹായം Reading Problems? Click here


എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/നല്ല നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നല്ല നാളേക്കായി..

ശുചിത്വമെന്നാലൊരു ചെറുവാക്കെന്നോർത്തിടാതിനി എല്ലാരും 

വ്യക്തിശുചിത്വം പാലിക്കേണം സമൂഹ നന്മക്കായിന്ന് 

ആഹാരത്തിന് മുൻപും പിൻപും കൈകൾ നന്നായ് കഴുകേണം 

ടോയ്‌ലെറ്റിൽ നാം പോയിവരുമ്പോൾ സോപ്പാൽ കൈകൾ കഴുകേണം 

നഖവും മുടിയും വെട്ടിമിനുക്കി വൃത്തിയിലെന്നും പോകേണം 

ദിവസവും നമ്മൾ കുളിക്കേണം പല്ലുകൾ തേച്ചുമിനുക്കേണം 

റോഡിലിറങ്ങി ത്തുപ്പരുത് പരിസരം മലിനമാക്കരുത്

 കണ്ണിൽക്കണ്ടത് വാങ്ങിത്തിന്നു മിച്ചം റോഡിൽ കളയരുത് 

കുപ്പികൾ കവറുകൾ അങ്ങനെയുള്ളവ എങ്ങോനോക്കിയെറിയരുത് 

ശുചിത്വമങ്ങനെ പാലിച്ചീടാം നല്ലവരായി വളർന്നീടാം 

വ്യക്തികൾ നമ്മൾ നന്നായെന്നാൽ സമൂഹമങ്ങനെ നന്നാകും 
 
രാജ്യവും ലോകവും നമ്മെനോക്കി പുഞ്ചിരിയോടെ നമിച്ചീടും !
 

യദുനന്ദൻ . എസ്
5 B എം. ആർ. എം. കെ. എം. എം. എച്ച്. എസ്. എസ്. ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത