എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കൊതുക്

Schoolwiki സംരംഭത്തിൽ നിന്ന്
കൊതുക്

ഞാൻ എന്നും രാവിലെയും രാത്രിയിലും മൂളിപ്പാട്ട് പാടും. പാടിപ്പാടി ഞാൻ ഒരു നാൾ മീട്ടു വിന്റെ വീട്ടിലെത്തി. എന്നിട്ട് അവിടെ താമസമാക്കി.എനിക്ക് ശത്രുക്കളോ മിത്രകളോ ഇല്ല. മഴക്കാലം ആവുമ്പോൾ ചിലർ എന്നെ വെറുക്കും. ഒരു ദിവസം മീട്ടുവിന്റെ അച്ഛൻ പറയുന്നത് ഞാൻ കേട്ടു. "ഇപ്പൊ എല്ലായിടത്തും പകർച്ചപ്പനി ആണ് സൂക്ഷിക്കണം".

      പത്രങ്ങൾ ആയ പത്രങ്ങിലോക്കെ പനികളെപ്പറ്റിയുള്ള വാർത്തകൾ പതിവായി പക്ഷിപ്പനി, പന്നിപ്പനി, തക്കാളിപ്പനി, ..... എന്നെ ആട്ടിയോടിക്കാൻ മീട്ടു പഠിച്ച പണി പതിനെട്ടും പയറ്റി.ഞാൻ ഒരു ഓവു ചാലിൽ ഒളിച്ചിരുന്നു. ഒരു ദിവസം കോർപ്പറേഷൻ ജീവനക്കാർ തോളിൽ എന്തോ തൂക്കിയിട്ട് അതിൽ നിന്നും വരുന്ന ഒരു ദ്രാവകം ഓവ് ചാലിൽ ചീറ്റിച്ചു. എന്റെ കണ്ണ് നീറി പ്പോയി. ഞങ്ങൾ പാവം കൊതുകുകൾ.... മനപൂർവ്വം ആരെയും ശിക്ഷിക്കില്ല്ല. നിങ്ങൾ മനുഷ്യർ വേണ്ട മുൻകരുതലുകൾ എടുത്താൽ  ഞങ്ങള് പെറ്റു പെരുകില്ല. പകർച്ചപ്പനി ഉണ്ടാകില്ല. നിങ്ങൾക്ക് സുഖമായി  ജീവിക്കാം.

മുഹമ്മദ് അബ്ദുള്ള
6 B എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്. ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ