എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ഒരു കുടുംബ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കുടുംബ കഥ

ഒരു കുടുംബത്തിൽ ഒരു അമ്മ, അച്ഛൻ, രണ്ട് മക്കൾ.അവിടത്തെ അച്ഛൻ  വിദേശത്ത് വലിയ ജോലിയാണ്. അങ്ങനെ ഇരിക്കെ ആ നാട്ടിൽ  കൊറോണ എന്ന വൈറസ് ബാധിച്ചു.അദ്ദേഹം നാട്ടിൽ എത്തി. പക്ഷേ അയാളുടെ ദേഹത്ത്  ആ  വൈറസ് ഉണ്ടായിരുന്നു. ആ രോഗം അവിടെ ഉളള അമ്മയ്ക്കും രണ്ട് മക്കൾക്കും  പടർന്നു. ആ കാര്യം അവർക്ക്  അറിയില്ലായിരുന്നു. അവർ കുടുബ വീട്ടിൽ അവർ എത്തി.  അവിടെ അവർ രണ്ട്  ദിവസം തങ്ങി.ചിരിച്ചും കളിച്ചും നിന്നു.അങനെ  ആ രോഗം അവർക്കും പടർന്നു. പക്ഷേ  ആ കാര്യം  അവർക്ക് അറിയില്ലായിരുന്നു. അയൽക്കാർ അവിടെ ഒക്കെ   വരുമായിരുന്നു. അവർക്കും ആ രോഗംപടർന്നു. അതിന് ഒരു മരുന്നും കണ്ടെത്തിയില്ല.ഇത് ഒരു നാടിൻെറ കഥയല്ല. ലോകമെമ്പാടും ഇതേ അനുഭവം ഉള്ളവർ ഉണ്ട്.അച്ഛനെ പഴിച്ചിട്ട് കാര്യമില്ലല്ലോ. അച്ഛനും അറിയില്ലായിരുന്നു താൻ വൈറസിനെ കൂടെ കൂട്ടിയെന്നുള്ളത്. ഞങ്ങളിലൂടെ ഈ വൈറസ് മറ്റാർക്കും ഇനി പകരില്ല എന്ന് ഞങ്ങൾ ഉറച്ച തീരുമാനം എടുത്തു . നാടിനൊപ്പം നീങ്ങാൻ അച്ഛൻ തീരുമാനിച്ചു . തൻെറ സമ്പാദ്യം നാട്ടുകാർക്കായി നല്കിയ അച്ഛനാണ് ഇപ്പോൾ ഞങ്ങളുടെ ഹീറോ......

ലക്ഷ്മി .എം എസ്
7 A എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ