എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ ഈന്തപ്പന നാട്ടിലേക്കൊരു യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
ഈന്തപ്പന നാട്ടിലേക്കൊരു യാത്ര


കുഞ്ഞുനാൾ മുതലേ എന്റെ വലിയൊരു ആഗ്രഹമായിരുന്നു വിമാനത്തിൽ കയറണമെന്ന്.. ...എന്റെ ബാപ്പ ഒരു പ്രവാസിയാണ് .അങ്ങനെ ആ ദിവസം വന്നെത്തി.എന്റെ ബാപ്പാന്റടുത്തെത്തുന്ന ദിവസം.എന്റെ കൂടെ,ഉമ്മയും,ഉമ്മുമ്മയും രണ്ട് സഹോദരങ്ങളുമുണ്ട്.ഞങ്ങൾ യാത്രക്കൊരുങ്ങി.വീടിനു മുന്നിൽ എയർപോർട്ടിൽ പോകാനുള്ള വണ്ടി വന്നു. വണ്ടിയിൽ കയറി യാത്ര തുടങ്ങി ഒന്നര മണിക്കൂറിന് ശേഷം കണ്ണൂർ വിമാനത്താവളത്തിലെത്തി. യാത്രാ രേഖകളെല്ലാം ശരിയായി രാവിലെ 9 മണിക്ക് വിമാനത്തിൽ കയറി.ഞാൻ ഒരുപാട് കാലത്തെ ആഗ്രഹം പൂവണിഞ്ഞ സന്തോഷത്തിലായിരുന്നു. വിമാനയാത്ര കൗതുകവും ആസ്വാദനവും നിറഞ്ഞതായിരുന്നു. ഉച്ചയ്ക്ക് 12:30 ന് അബുദാബി എയർപോർടിലെത്തി. ഞങ്ങളെ സ്വീകരിക്കാൻ ബാപ്പ എയർപോർട്ടിൽ കാത്തിരിപ്പുണ്ടായിരുന്നു.ഞങ്ങളെല്ലാരും ബാപ്പാനെ കണ്ട സന്തോഷത്തിലായിരുന്നു. അവിടെന്ന് താമസസ്ഥലത്തേക്ക് പോയി. ഭക്ഷണവും കഴിച്ചു വിശ്രമിച്ചു.ഓരോ ദിവസങ്ങളിലായി യു.എ.ഇ യിലെ പല സ്ഥലങ്ങളും സന്ദർശിച്ചു .അതിൽ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഗ്രാന്റ് മോസ്‌ക്യു,മിറാക്കിൾ ഗാർഡനുമായിരുന്നു. പുസ്തകത്തിൽ കണ്ട പലതരം മൃഗങ്ങളെയും പക്ഷികളെയും കാണാൻ സാധിച്ചു. അൽ അയ്നിൽ സ്ഥിതി ചെയ്യുന്ന ജബലു ഹഫീത് എന്ന മല വളരെ രസകരമായിരുന്നു രാത്രി ആയതിനാൽ അതിന്റെ മുകളിൽ നിന്ന് ആ നഗരം മുഴുവനും ദീപാലങ്കാരത്താൽ നക്ഷത്രങ്ങളെപ്പോലെ മിന്നിത്തിളങ്ങുന്ന കാഴ്ച കാണാനായി. അങ്ങനെ ഒരു മാസം ഗൾഫ് ജീവിതം ആസ്വദിച്ചു. ബാപ്പയുമൊന്നിച്ചു ഞങ്ങൾ സുഖമായി നാട്ടിലെത്തി .


അഹ്‌മദ്‌ മുജ്തബ
4 A എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം