എംടിഡിഎംഎച്ച് തൊണ്ടർനാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം 2021 ഓഗസ്റ്റ് 18- ആം  തീയതി എഴുത്തുകാരിയും മാർത്താണ്ഡം ക്രിസ്ത്യൻ കോളേജിലെ അസോസിയേറ്റഡ് പ്രൊഫസറുമായ നടാശ സെബാസ്റ്റ്യൻ സ്കൂൾ തല വിദ്യാരംഗം സാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കോവിഡിനെ പശ്ചാത്തലത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2021 -2022 ഈ വർഷത്തെ പ്രവർത്തനങ്ങൾ ഓൺലൈനായും ഡിജിറ്റലായി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കതക്ക വിധമാണ് ഈ വർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇപ്രകാരം കഥ,കവിത,ചിത്രരചന,അഭിനയം, പുസ്തകാസ്വാദനം

പുസ്തകാസ്വാദനം : വിശ്രമ കാലത്ത് കുട്ടികൾ വായിച്ച് ഒരു പുസ്തകത്തെക്കുറിച്ച് നിരൂപണം എഴുതിയ ആസ്വാദനമാണ് പരിഗണിക്കുന്നത്.

അഭിനയം : ഏകാംഗ അഭിനയമാണ് നടത്തേണ്ടത്. ഏതെങ്കിലും ഒരു കഥാപാത്രമായി മാറ്റിക്കൊണ്ടുള്ള 3 മിനിറ്റ് ദൈർഘ്യമുള്ള അഭിനയമാണ് പരിഗണിക്കുന്നത്.

കാവ്യാലാപനം : മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഒരു കവിത ആലപിച്ചു റെക്കോർഡ് ചെയ്യപ്പെട്ടത് പരിഗണിക്കും.

നാടൻ പാട്ട് : കുട്ടികൾക്ക് അവരുടെ പ്രദേശങ്ങളുമായി ബന്ധപ്പെട്ട പാട്ടുകൾ പാടാം. (5 മിനിറ്റ് )

മുകളിൽ പറഞ്ഞിരിക്കുന്ന ഇനങ്ങൾ ഏതെങ്കിലും ഒരെണ്ണത്തിന് മാത്രമേ ഒരുകുട്ടിക്ക് പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.

ഇപ്രകാരം കുട്ടികൾ തന്നെ പരിപാടികൾ ഓൺലൈനായി അയച്ചുതരികയും അതിൽ നിന്ന് ഏറ്റവും ഉചിതം ആയിട്ടുള്ളത് തെരഞ്ഞെടുക്കുകയും ചെയ്തു.

കഥാരചന -Agneya Francis (10A)

ചിത്രരചന -Fidha Fathima (8A)

കാവ്യാലാപനം :Naja Fathima (8B)

അഭിനയം -Arya Dev(9B)

നാടൻ പാട്ട് :Sophiya (9B)