എംടിഡിഎംഎച്ച് തൊണ്ടർനാട്/വിദ്യാരംഗം/2025-26
ദൃശ്യരൂപം
2025-2026 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം എം ടി ഡി എം എച്ച് എസ് എസ് പ്രഥമ അധ്യാപകൻ ബിജു പി ടി കെ കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗ്ഗപരമായ കഴിവുകൾ പരിപോഷിപ്പിക്കപ്പെടും വിധമാണ് ഈ വർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ അസംബ്ലിക്ക് ശേഷം മലയാള സാഹിത്യവുമായി ബന്ധപ്പെട്ട അഞ്ചു ചോദ്യങ്ങളും അവയുടെ ഉത്തരവും കുട്ടികൾ വായിച്ചുവരുന്നു. ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരവും തുടർന്ന് ഒരു വർഷം വായന വർഷവുമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ചിത്രരചന മത്സരങ്ങൾ, ക്വിസ് മത്സരം, വായന മത്സരം, പുസ്തകാസ്വാദനം, വായന മൂല,പോസ്റ്റർ തയ്യാറാക്കാൻ, പത്രവായന,കവിത രചന മത്സരം,മഹത് ഗ്രന്ഥങ്ങളുടെ പാരായണം എന്നിവ സംഘടിപ്പിച്ചുവരുന്നു. വർഷത്തെ വിദ്യാരംഗം സ്കൂൾ തല കോഡിനേറ്ററായി ശ്രീമതി. ഷീന ബേബി ചുമതല ഏറ്റു.