നമ്മുടെ പരിസ്ഥിതി
വൃക്ഷങ്ങളും പുഴകളും,നദികളും, പക്ഷി മൃഗാദികളും നിറഞ്ഞ നമ്മുടെ ഈ ഭൂമി എത്ര സുന്ദരമാണ്. ഭൂമിക്ക് എല്ലാറ്റിനെയും പിടിച്ചുനിർത്താനുള്ള ശക്തിയുണ്ട്. ഭൂമി പിടിച്ചുനിർത്തുന്ന ഇവയൊക്കെ നിറഞ്ഞതാണ് നമ്മുടെ പരിസ്ഥിതി.ജൂൺ 5 നാമേവരും ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. നമ്മുടെ പരിസ്ഥിതിയിൽ പ്രധാനപ്പെട്ട ഘടകങ്ങളാണ് മണ്ണും വായുവും.നമുക്ക് ജീവിക്കാൻ വായു അത്യാവശ്യമാണ്.നമ്മുടെ വായുവും മണ്ണും ഇപ്പോൾ മലിനമായിക്കൊണ്ടിരിക്കുകയാണ്.എല്ലാം മലിനമാക്കുന്നത് നാം തന്നെയാണ്.പ്ലാസ്റ്റിക് കത്തികുമ്ബോഴുണ്ടാകുന്ന പുകയും വാഹനങ്ങളിൽ നിന്നുവരുന്ന പുകയും നമ്മുടെ വായുവിനെ മലിനപ്പെടുത്തുന്നു.
നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിനെയും മലിനപ്പെടുത്തുന്നു.അതുകൊണ്ട് നമുക്ക് പല രോഗങ്ങളും വരുന്നു.
മാലിന്യ വസ്തുക്കൾ പുഴയിലൂടെ ഒഴുക്കിവിടുന്നതും വാഹങ്ങൾ പുഴയിലിറക്കി കഴുകുന്നതും പുഴയെ മലിനപ്പെടുത്തുന്നു. ഇതിലൂടെ പുഴകൾ ഇല്ലാതെയാവുകയാണ് ചെയ്യുന്നത്.
മനുഷ്യൻ മരങ്ങൾ മുറിച്ചു മാറ്റുന്നതതിലൂടെ നമ്മുടെ പരിസ്ഥിതിതന്നെ ഇല്ലാതെയാവുന്നു. പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രം നഷ്ടപ്പെടുന്നു.
ഇതിനൊക്കെ കാരണം നാം തന്നെയാണ്. നമ്മൾ എല്ലാവരും മുന്നിട്ടിറങ്ങിയാൽ നമ്മുടെ പരിസ്ഥിതിയെ വൃത്തിയായി സൂക്ഷിക്കാൻ പറ്റും. നമുക്ക് രോഗങ്ങളെ ഇല്ലാതാക്കാനും കഴിയും.നമുക്ക് മരങ്ങൾ വച്ചുപിടിപ്പിക്കാം, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കാം, മലിനീകരണം ഇല്ലാതാക്കാം ഇതൊക്കെ നമുക്ക് നല്ലൊരു നാളേക്ക് വേണ്ടി ചെയ്യാം.ഞാൻ എന്റെ ഭൂമിയെ സംരക്ഷിക്കും എന്ന് പ്രതിജ്ഞ എടുക്കുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|