ഉളിയിൽ സൗത്ത് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ജീവിതം
കൊറോണ കാലത്തെ ജീവിതം
കൊറോണ വൈറസ് രോഗം (കൊവിഡ് 19) എന്ന മഹാമാരി ജനുവരി അവസാനത്തിലാണ് നമ്മുടെ രാജ്യത്ത് എത്തിയത്. മാരകവും അത്യന്തംഹാനികരവും എളുപ്പംപടർന്നുപിടിക്കുന്നതുമായ ഒരു വൈറസാണിത്. ഇതിന് പ്രധാനമായും ശുചിത്വമാണ് അത്യാവശ്യം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം കൈകൾ കഴുകുന്ന നമ്മൾ കൊറോണ വന്നതിന് ശേഷം ഓരോ 5 മിനിറ്റ് ഇടവിട്ട് കൈകൾ കഴുകാനും. സാമൂഹിക അകലം പാലിച്ച് 1 മീറ്റർ വിട്ടു നിൽക്കാനും, മാസ്ക് ധരിക്കാനും ഞങ്ങൾ നിർബന്ധിതരായി. കൊറോണക്ക് മുൻപ് പഴയ ഭക്ഷണ രീതികളെ കുറിച്ച് പറഞ്ഞ അറിവുകൾ മാത്രമുള്ള എനിക്ക് അത് ജീവിതത്തിൽ പകർത്താനും കൊറോണ കാരണമായി. പഴയ ഭക്ഷണ രീതികൾ ജീവിതത്തിൽ പകർത്താൻ തുടങ്ങിയതോടെ അസുഖങ്ങളും കുറഞ്ഞ് തുടങ്ങി. കൊറോണ കാലത്ത് ഓരോ കുടുംബങളും വീട്ടിൽ നിൽക്കാൻ നിർബന്ധിതരായപ്പോൾ എനിക്ക് അവരിൽ നിന്ന് കൂടുതൽ സനേഹവും വാൽസല്യവും കിട്ടി. ചെറിയ ദുഃഖംമാത്രമേ ഉള്ളൂ. ക്ളാസ് പഠനം പൂർത്തിയാക്കുന്ന സമയത്ത് ടീച്ചർമാരെയും സഹപാഠികളെയും കണ്ട് പിരിയാൻ പറ്റിയില്ല എന്നതു മാത്രം. കൊറോണ കാലം വീട്ടിൽ കഴിയുന്ന കുട്ടികൾക്ക് പാഴ്വസതുക്കൾ ഉപയോഗിച്ച് കര കൗശല വസ്തുക്കൾ നിർമിക്കാൻ അവസരമുണ്ടായി. അത് പോലെ തന്നെ വീട്ടിൽ നിന്ന് കൊണ്ട് തന്നെ കുട്ടികളുടെ പല കഴിവുകൾ പുറത്ത് കൊണ്ട് വരാൻ ഓൺലൈൻ വഴി മൽസരങ്ങൾ നടത്താനും മൊബൈൽഫോണും ഇൻറ്റർനെറ്റും വളരെ ഉപകാരപ്രദമായി. അതിന് സർക്കാർ പ്രോൽസാഹിപ്പിക്കുകയും ടീച്ചർമാർ കൂടുതൽ പരിശ്രമിക്കുകയും രക്ഷിതാക്കളുടെ സഹായവും ലഭ്യമായിരുന്നു. അങ്ങനെ കൊറോണ കാലം ആർക്കും തീരെ നഷ്ടമാവാതെ ടീച്ചർമാരുടെ നിർദേശ പ്രകാരം വീട്ടിൽ നിന്ന് കൊണ്ട് സകൂളിൽ നിന്ന് ചെയ്യുന്നത് പോലെ തന്നെ എല്ലാ പ്രവർത്തനങ്ങളും വീട്ടിൽ നിന്ന് ചെയ്യാൻ എല്ലാ വിദ്യാർത്ഥികൾക്കും സാദിച്ചു. ഇത് പോലെ തന്നെ ഇനിയും ഓരോ കാര്യങ്ങളും വീട്ടിൽ നിന്ന് കൊണ്ട് ഓൺലൈൻ വഴി ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം