ഉപയോക്താവിന്റെ സംവാദം:Sheenajose

Schoolwiki സംരംഭത്തിൽ നിന്ന്

ഉപതാളുകൾ സൃഷ്ടിക്കുമ്പോൾ

സർ/മാഡം,

ആദ്യമേതന്നെ, സ്കൂൾവിക്കി മെച്ചപ്പെടുത്താനുള്ള താങ്കളുടെ നല്ല ശ്രമങ്ങൾക്ക് ആശംസകൾ നേരുന്നു.


എന്റെ ശ്രദ്ധയിൽപ്പെട്ട ചില പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ഈ കുറിപ്പ്. ഉപതാളുകൾ സൃഷ്ടിക്കുന്നതിൽ ചില അവ്യക്തതകൾ താങ്കൾക്കുണ്ട് എന്നാണ് മനസ്സിലാവുന്നത്. ഈ താൾ പരിശോധിക്കുക. ഉപതാളുകൾ ഉണ്ടാക്കുന്നതെങ്ങനെ എന്ന് ഇതിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. തുടർന്നും സംശയം ബാക്കിയുണ്ടെങ്കിൽ വിളിക്കുക.

ആശംസകളോടെ,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 16:49, 19 മേയ് 2023 (IST)

Schoolwikihelpdesk (സംവാദം) 15:47, 7 ഫെബ്രുവരി 2024 (IST)

പ്രിയ സുഹൃത്തേ,

സ്കൂൾവിക്കി ആർക്കും തിരുത്താം, എന്നാൽ തിരുത്തുന്നതാര് എന്ന് മറ്റുള്ളവർക്ക് അറിയാൻ സാധിക്കണം. ഇതിനുവേണ്ടി, യൂസർ പേജിൽ ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കണമെന്നും ഈ സന്ദേശം അവഗണിച്ച് തിരുത്തൽ തുടരുകയാണെങ്കിൽ അംഗത്വം തടയപ്പെടുന്നതിന് സാധ്യതയുണ്ട് എന്നും സംവാദം പേജിൽ മുൻപ് അറിയിച്ചിരുന്നു. ഇതുവരേയും വിവരങ്ങൾ ചേ‌ർത്തുകാണാത്തതിനാൽ, താങ്കളുടെ User ID ഒരു ചെറിയ കാലത്തേക്ക് തടയേണ്ടി വന്നതിൽ ഖേദിക്കുന്നു. ഈ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, ദീർഘകാലത്തേക്ക് തടയേണ്ടിവരും എന്നതും ശ്രദ്ധിക്കുക. ഇത് ഒരു ശിക്ഷയായി കാണരുത്, ഉപയോക്താവിനെ തിരിച്ചറിയുന്നതിനായുള്ള ഒരു സ്വാഭാവികനടപടി മാത്രമാണ്. സംവാദം താളിലെ മറ്റ് സന്ദേശങ്ങൾ ശ്രദ്ധിക്കുക. തടയൽ നീക്കി, സ്കൂൾവിക്കിയിലെ താങ്കളുടെ സേവനം തുട‌രുന്നതിന് എത്രയും പെട്ടെന്ന് തന്നെ സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ ബന്ധപ്പെടേണ്ടതാണ്. -Schoolwikihelpdesk

Schoolwikihelpdesk (സംവാദം) 16:09, 7 ഫെബ്രുവരി 2024 (IST)