ഉടുങ്ങോട്ട് അച്ചുതവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/മീനുവും കിച്ചുവും

Schoolwiki സംരംഭത്തിൽ നിന്ന്
മീനുവും കിച്ചുവും

ഒരു കടലിൽ കുറെ മീനുകൾ ഉണ്ടായിരുന്നു. അതിൽ കിച്ചുവും മീനുവും നല്ല സുഹൃത്തുക്കളായിരുന്നു. അവരുടെ സൗഹൃദം കണ്ട് മറ്റ് മീനുകൾക്ക് എല്ലാം അസൂയ ആയിരുന്നു. അവർ എപ്പോഴും ഒരുമിച്ചാണ് എല്ലായിടത്തും പോവുക. ഒരു ദിവസം അവർ രണ്ടുപേരും തീറ്റതേടി നീന്തി പോവുകയായിരുന്നു. തീറ്റ ആണെന്ന് കരുതി കിച്ചു അബദ്ധത്തിൽ ഒരു പ്ലാസ്റ്റിക് സഞ്ചിയുടെ കഷണം വിഴുങ്ങി. അത് തിന്നാൻ ചത്തു പോകും എന്ന് കിച്ചുവിന് അറിയില്ലായിരുന്നു. പിറ്റേദിവസം മീനു വന്നു നോക്കുമ്പോൾ കിച്ചു ജീവനില്ലാതെ മരിച്ചു കിടക്കുന്നതാണ് കണ്ടത്. മീനുവിന് ആ കാഴ്ച കണ്ടു നിൽക്കാൻ പറ്റിയില്ല. ഞാൻ തനിച്ചായി പോയതിന്റെ സങ്കടം അവൾക്ക് സഹിക്കാൻ കഴിയാതെ അവൾ പൊട്ടിക്കരഞ്ഞു. മനുഷ്യർ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സാധനങ്ങളും മറ്റും കടലിലേക്ക് വലിച്ചെറിഞ്ഞു അതുകൊണ്ടാണ് കിച്ചുവിന് ഈ ഗതി വന്നത്. ഈ കഥയിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ഭൂമി എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ ഉള്ളതാണ് ആണ്. അതിനാൽ പരിസ്ഥിതിയെ നമ്മൾ സംരക്ഷിച്ചേ മതിയാവൂ.

സിയാര കെ കെ
3 ഒടുങ്ങോട് അച്ചുതവിലാസം എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ