ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/ ശുചിത്വവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും കൊറോണയും

ഇന്ന് നമ്മുടെ സമൂഹത്തിന് ഭീഷണിയായിരിക്കുന്നത് നോവൽ കൊറോണ വൈറസാണ്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത് .തുമ്മുമ്പോഴും ചുമ്മയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടാ വും.വായും മൂക്കും മൂടാ തെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. അതു കൊണ്ടു തന്നെ നമ്മൾ മറ്റുള്ളവരുമായി ഇട പഴകുമ്പോൾ മാസ്കോ ,തൂവാലയോ വച്ച് മുഖം മറക്കണം.

വൻ വികസിത രാജ്യങ്ങളായ അമേരിക്കയും, യൂറോപ്പ്യൻ രാജ്യങ്ങളും കൊറോണയ്ക്കു മുമ്പിൽ അടിയറവ് പറയേണ്ടി വന്നിട്ടുണ്ട്. ചൈനയിലെ വുഹാനിൽ നിന്നാണീ വൈറസ് പൊട്ടിപ്പുറപ്പെട്ടത്.സാമൂഹിക അ കലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് ഇപ്പോഴത്തേ നമ്മുടെ കടമ.ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. പകർച്ചവ്യാധി പടരാതിരിക്കാനായി നിത്യജീവിതത്തിൽ നാം പരിശീലിച്ച സാധാരണ കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോട ചെയ്താൽ മതി. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും പൊത്തി പിടിക്കുന്നത് വഴിയും ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങളിൽ അൽപ്പം കൂടി ശ്രദ്ധ നൽകുന്നതു വഴിയും ഈ വൈറസിൻ്റെ സാധ്യതകളെ നമു ക്ക്തിരിച്ചറിയനും പ്രതിരോധിക്കാനും സാധിക്കും. മികച്ച രീതിയി ലുള്ള കൈ കഴുകൽ പ്രക്രിയ ഏറ്റവും അത്യാവശ്യമാണ്.ഇത് നമ്മെ കുടുതൽ ആരോഗ്യ ത്തോടെയിരിക്കാനും ആരോഗ്യകരമായ ഭക്ഷ ണം കഴിക്കാനും സഹാ യിക്കും. നമ്മൾ അതിജീവിക്കും.STAY HOME STAY SAFE

സ്മൃതിൻ സുധീർ
4 A ഈസ്റ്റ് പാട്യം എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം