സഹായം Reading Problems? Click here

ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ മാനവകുലത്തിലെ ശ്രേഷ്ഠരേ

Schoolwiki സംരംഭത്തിൽ നിന്ന്
മാനവകുലത്തിലെ ശ്രേഷ്ഠരേ

 വന്ദനം വന്ദനം വന്ദനം
 ഭിഷഗ്വരൻമാരെ നിങ്ങൾക്കു വന്ദനം
 മഹാമാരിയെ നിവാരണം നടത്തും
 ഭിഷഗ്വരൻമാരെ നിങ്ങൾക്കു വന്ദനം
 ശ്വേത വസ്ത്രം ധരിച്ച് ശുചിത്വം
 ജനനന്മയ്ക്കായി നൽകും
 ഭിഷഗ്വരൻമാരെ നിങ്ങൾക്കു വന്ദനം
 തന്ന മന ധനയ്ക്കുമേൽ
 മനുഷ്യത്വം ഏവ വലുത് എന്ന് ഓതും
 നിൻ കർമ്മ പദത്തിനു വന്ദനം

 വെള്ള വസ്ത്രത്തിനുള്ളിൽ ദിവ്യ
 മാലാഖമാരായ ശുശ്രൂഷകരെ
 നിങ്ങൾക്കു വന്ദനം
 അഖിലചരാചരങ്ങൾക്കു മീതേ
 പാരിൻശ്രേഷ്ഠരായശുശ്രൂഷകരെ
 നിങ്ങൾക്കു വന്ദനം
 കഠിനമായ കർമ്മത്തെ പട്ടു
 മെത്ത ആയി കരുതുന്ന
 ദിവ്യ ശുശ്രൂഷകരെ നിങ്ങൾക്കു വന്ദനം

 അഴുക്കുചാലിനെ വിമലയാക്കുന്ന
 പരിചാരകരേ നിങ്ങൾക്കു വന്ദനം
 നന്ദി,.. നന്ദി... നന്ദി...
 മാനവകുലത്തിലെ ശ്രേഷ്ഠരേ
 നിങ്ങൾക്കു നന്ദി.....
  

അഹല്യ
6B ഈ വി യു പി എസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത