ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം
പരിസ്ഥിതിശുചിത്വം
പണ്ടുകാലങ്ങളിൽനമ്മുടെ നാട്ടിലെങ്ങും ഡെങ്കിയും ചിക്കുൻഗുനിയയും ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെ അല്ല. മഴ പെയ്താൽ ഉടൻ തന്നെ കൊതുക് വരികയും അസുഖം പരത്തുകയും ചെയ്യുന്നു. അതിനു കാരണം നമ്മുടെ ഇന്നത്തെ ജീവിതശൈലി തന്നെയാണ്. അ ശുദ്ധമായ ചുറ്റുപാടുകൾ, നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ, ഇവയൊക്കെയുംകിടന്ന് വെള്ളം കെട്ടിനിന്ന് കൊതുകുകൾരൂപമെടുക്കുന്നു.അവ നമ്മിലേക്ക് പലരോഗങ്ങളും പരത്തുന്നു. എവിടെയും നാം ശ്രദ്ധിച്ചു നോക്കിയാൽ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നതാണ്. വീടുകൾ, സ്കൂളുകൾ, ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഇവിടങ്ങളിലെല്ലാം നമുക്ക് പ്ലാസ്റ്റിക്കുകൾ കാണാം. മനുഷ്യർ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മ കാണാൻ സാധിക്കുന്നു. ഇത് ഒരു ഗൗരവപ്പെട്ട കാര്യം തന്നെയാണ്. അതുകൊണ്ട് മനുഷ്യർഎല്ലാവരും ശ്രമിച്ചാൽ നമ്മുടെ നാടിനെ നമുക്ക് നല്ല ശുചിത്വമുള്ള നാട് ആക്കി മാറ്റാം.നാമിപ്പോഴും പ്ലാസ്റ്റിക് കവറുകളിൽ ആണ് സാധനം വാങ്ങുന്നത്. പ്ലാസ്റ്റിക് ഇന്ന് നമ്മുടെ ഇടയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. തന്നെയാണ് നമ്മുടെ നാടിന്റെ വിപത്തും. എങ്കിലും നമുക്ക് പ്ലാസ്റ്റിക് വാങ്ങാതെയും വലിച്ചെറിയാതെ യും ഇരിക്കാം. പരിസരം ശുചീകരിക്കാം. നമ്മുടെ വീടിനു ചുറ്റും പ്ലാസ്റ്റിക്കുകൾ ഇല്ല എന്ന് ഉറപ്പു വരുത്താം. അങ്ങനെ പ്ലാസ്റ്റിക് വിമുക്തമായ രോഗ വിമുക്തമായ ഒരു കേരളത്തെ നമുക്ക് വാർത്തെടുക്കാം. അതിനായി നാം ഏവർക്കും ഒറ്റക്കെട്ടായി പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം