ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അക്ഷരവൃക്ഷം/സിംഹരാജാവും ചിണ്ടൻ എലിയും

Schoolwiki സംരംഭത്തിൽ നിന്ന്
സിംഹരാജാവും ചിണ്ടൻ എലിയും      

പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു സിംഹരാജാവ് ഉണ്ടായിരുന്നു.ഒരു ദിവസം ഭക്ഷണമൊക്കെ കഴിച്ച് ഒന്ന് മയങ്ങാൻ പോയി.അപ്പോഴാണ് നമ്മുടെ ചിണ്ടനെലിയുടെ വരവ്.രാജാവിന്റെ ഉറക്കം കണ്ടപ്പോൾ ചിണ്ടനെലി കരുതിയത് രാജാവിന്റെ കഥ കഴിഞ്ഞുവെന്നാണ്.ഏതായാലും ജീവനോടെ ഒരു സിംഹത്തെ തൊടാൻ പറ്റില്ല.ചിണ്ടനെലി സിംഹത്തിന്റെ മേലാസകലം ഒാടിനടന്നു.അൽപ്പം കഴിഞ്ഞപ്പോൾ രാജാവ് ഉറക്കമുണർന്നു.ഇത്ര നേരം ഞാൻ കളിച്ചത് ജീവനുളള സിംഹത്തിന്റെ പുറത്തായിരുന്നു എന്നറിഞ്ഞ ചിണ്ടൻ ഞെട്ടി വിറച്ചു.സിംഹം ചുണ്ടനോട് ചോദിച്ചു.എന്റെ ദേഹത്ത് ചാടിക്കളിക്കാൻ നിനക്ക് ഇത്ര ധൈര്യമോ?.പേടിച്ച് വിറച്ച ചിണ്ടൻ പറഞ്ഞു.മഹാരാജൻ എന്നോട് ക്ഷമിക്കണം അറിയാതെ ചെയ്തതാണ്.എന്നോട് കനിവുണ്ടാവണം.എന്നെ വെറുതെ വിട്ടാൽ ഇതിന് പ്രത്യുപകാരം ഞാൻ ഞാൻ അങ്ങേയ്ക്കു ചെയ്യാം.അപ്പോൾ സിംഹരാജൻ പറഞ്ഞു ഇത്രയും വലുതായ എനിയ്ക്ക് ഇത്രയും ചെറിയവനും നിസാരനുമായ ഒരു എലിയ്ക്ക് എന്ത് സഹായം ചെയ്യാൻ പറ്റും? എന്തായാലും പോയ്ക്കോ ഇത്തവണ നിന്നെ വെറുതെ വിടുന്നു.കുറച്ച് ദിവസങ്ങൾക്ക് ശേഷം ചിണ്ടനെലി കാട്ടിലൂടെ നടക്കുകയായിരുന്നു.അപ്പോ ദൂരെ നിന്നും ഒരു കാഴ്ച കണ്ടു.ഏതോ ഒരു മൃഗം വലയിൽ കുടങ്ങി കിടക്കുന്നു.അടുത്ത് ചെന്നപ്പോഴാണ് അത് മൃഗരാജനാണെന്ന് ചിണ്ടന് മനസ്സിലായത്.ഇത്രയും ചെറുതായ എനിയ്ക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് പറഞ്ഞ മൃഗരാജനല്ലേ എന്റെ കഴിവ് കാണിച്ചുകൊടുക്കാം.ചിണ്ടൻ വലക്കണ്ണികൾ ഒാരോന്നായി മുറച്ച് മൃഗരാജനെ വലയിൽ നിന്ന് മോചിപ്പിച്ചു. സിംഹരാജാവിന് അപ്പോൾ മനസ്സിലായി ,ഒാരോരുത്തർക്കും ഒാരോ കഴിവുകൾ ദൈവം കൊടുക്കും.എത്ര ചെറിയ മൃഗമാണെങ്കിലും ആരും നിസാരൻമാരല്ല.

ബിസ്മിത
3 A ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ