ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/അക്ഷരവൃക്ഷം/കലി തുള്ളുന്നൊരു മാനവരേ

Schoolwiki സംരംഭത്തിൽ നിന്ന്
കലി തുള്ളുന്നൊരു മാനവരേ

കലി തുള്ളുന്നൊരു മാനു‍ഷരെ നാം
ക്ഷിപ്രം അന്ധത മാറ്റീടേണം
കൊറോണ എന്നൊരു ഭീകരനെ നാം
ഉടനെത്തന്നെ തുരത്തീടേണം
ലോകം നിശ്ചലമാണെന്നോ‌‌‌‌‌‌‌‌‌‌ർക്കുക
പാതകളെല്ലാം വിജനവുമാണ്
വണ്ടികളില്ല പണിയതുമില്ല
പള്ളിക്കൂടം തീരെയില്ല
കണ്ടാലൊട്ടറിയാത്തോരാം നാം
കൊണ്ടറിയേണം ഇന്നിതു നൂനം
ഇനിയാ പഴയൊരു കാലത്തേക്കായ്
എത്താനിനി നാം ശങ്കിക്കേണം
ഏഷണി പലതും കേട്ടിട്ടിനിയും
കലഹിക്കേണ്ടവരല്ല നമ്മൾ
കണ്ടും കേട്ടും പാഠങ്ങൾ നാം
അറിയാനിനിയും ഒരുപാടുണ്ട്
അരുതേ ഇനിയും
അരുതായ്മകളൊന്നും
എല്ലാം നമ്മുടെ നന്മയ്ക്കല്ലേ
 

ശ്രേയ കെ
8 എ ഇ എം എസ് ജി എച്ച് എസ് എസ്,പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത