ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


സായാഹ്ന കുളിർകാററിൽ മയങ്ങും
പ്രകൃതീ എത്ര മനോഹരീ
അല്ല നിൻ സൗന്ദര്യത്തെ വർണ്ണിപ്പാൻ
ഇന്ന് മാത്രം എനിക്ക് നേരമേറെ

മറക്കാനെനിക്കാവതില്ലേ,നീ മനുഷ്യരാൽ
സഹിച്ചു തീർത്ത വ്യാധികളോരോന്നും
നിനച്ചു നിൽക്കാത്ത നേരത്ത് രോ‍ഗങ്ങൾ
തകർത്താടുമീ കാലം കലികാലം

ക്ഷമിച്ചീടുക ഞങ്ങൾ തൻ ദ്രോഹങ്ങൾ
തിരിച്ചു തരിക പ്രതീക്ഷ തൻ പുലരികൾ

തിരിച്ചറിഞ്ഞീടാം ഞാൻ നിൻ കനിവിൻ
മൃദുസ്പർശനത്താൽ തഴുകും കരങ്ങളെ
ചേർത്തണയ്ക്കാം ഞാൻ വീണ്ടും
കനിവിൻ സാഗരമാം പ്രകൃതീ നിന്നെ

ALPHONSA V
5എ ഇ എം ഗവ എച്ച് എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത